ബെംഗളൂരു: പ്രേരണ - ഡോൺ ബോസ്‌കോ എജ്യുക്കേറ്റേഴ്‌സ് എക്‌സലൻസ് അവാർഡ് 2024-ൻ്റെ സാധന-ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ബെംഗളരു സെൻ്റ് ജോസഫ്സ് പി.യു.കോളേജ് വൈസ് പ്രിൻസിപ്പാൾ സ്മിതാ ചാക്കോയ്ക്ക് സമ്മാനിച്ചു. ടി. സി. പാളയ ഡോൺ ബോസ്കോ കോളേജിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്ജിയും കർണാടക ലോകായുക്തയുമായിരുന്ന സന്തോഷ് ഹെഗ്ഡെ അവാർഡ് വിതരണം ചെയ്തു.

വിദ്യാഭ്യാസ മേഖലയോടുള്ള സമർപ്പണവും പ്രതിബദ്ധതയും വിലമതിക്കാനാവാത്ത മാർഗനിർദ്ദേശത്തിനും വർഷങ്ങളായി എണ്ണമറ്റ വിദ്യാർഥികളുടെ മനസ് രൂപാന്തരപ്പെടുത്തുന്നതിനുമുള്ള വിലമതിക്കാനാവാത്ത സംഭാവനകൾക്കുമാണ് സ്മിതാ ചാക്കോയ്ക്ക് അവാർഡ് സമ്മാനിച്ചത്.

വിദ്യാർത്ഥികളുടെയും കമ്മ്യൂണിറ്റികളുടെയും ജീവിതത്തിൽ കാര്യമായ സ്വാധീനം ചെലുത്തിയ വിവിധ മേഖലകളിൽ നിന്ന് തെരഞ്ഞെടുത്ത മറ്റ് 9 പേർക്ക് സൃജന, പരിശ്രമ, സംശോധന, ദ്രോണാചാര്യ, വിശ്വാസ്, അമൂല്യ, ഡോൺ ബോസ്കോ എന്നീ അവാർഡുകളും സമ്മാനിച്ചു.

ഡോൺബോസ്കോ വൈസ് പ്രൊവിൻഷ്യൽ ഫാ.ഷാൽബിൻ കാളാഞ്ചേരി , പ്രിൻസിപ്പാൾ ഫാ.ഡോ. ഷാജൻ നൊറോണ, അഡ്മിനിസ്ട്രേറ്റർ ഫാ.ജോൺ സഞ്ജയ്, വൈസ് പ്രിൻസിപ്പാൾ വിനോദ് കുമാർ എന്നിവർ നേതൃത്വം നൽകി.
