advertisement
Skip to content

റ്റിന്റു യോഹന്നാന്‍ (26) ന്യൂ യോർക്കിൽ നിര്യാതയായി

ന്യൂയോര്‍ക്ക് : ദീര്‍ഘ കാലമായി ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റില്‍ താമസിച്ചു വരുന്ന വളഞ്ഞവട്ടം സ്വദേശി ശ്രീ സി വി യോഹന്നാന്റെയും (റെജി), ശ്രീമതി ബീനയുടെയും മകൾ റ്റിന്റു യോഹന്നാന്‍ (26 വയസ്സ്) നവംബർ 20 തിങ്കളാഴ്ച്ച നിര്യാതയായി.

റിച്ച്മണ്ട് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്ത് വരികയായിരുന്നു റ്റിന്റു യോഹന്നാന്‍. രാവിലെ ജോലിയില്‍ പ്രവേശിച്ച ശേഷം ബോധരഹിതയായി കണ്ടെത്തിയതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പഠനത്തില്‍ സമര്‍ത്ഥയായിരുന്ന റ്റിന്റു യോഹന്നാൻ കഴിഞ്ഞ വര്‍ഷമാണ് ഫാര്‍മസിസ്റ്റായി ലൈസന്‍സ് കര്സ്ഥമാക്കിയത്. സി വി എസ് ഫാര്‍മസിയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്ത് കൊണ്ടാണ് ഉന്നത നിലയില്‍ പഠനം പൂര്‍ത്തീകരിച്ചത്. റ്റിന്റുവിന്റെ ജന്മദിനമായിരുന്നു നവംബർ 19 ഞായറാഴ്ച്ച. ജന്മദിന പിറ്റേന്ന് അകാലത്തില്‍ മരണം തട്ടിയെടുത്ത റ്റിന്റുവിന്റെ വേര്‍പാട് സ്റ്റാറ്റന്‍ ഐലന്റിലെ മലയാളി സമൂഹത്തിന് തീരാവേദനയായി. സൗമ്യമായ പെരുമാറ്റവും, അടിയുറച്ച ദൈവ വിശ്വാസവും കഠിനാദ്ധ്വാനവും മുഖമുദ്രയായ വ്യക്തിത്വത്തിനുടമയായിരുന്നു ഏവര്‍ക്കും പ്രിയങ്കരിയായ റ്റിന്റു യോഹന്നാൻ.

റ്റുബി യോഹന്നാന്‍ മൂത്ത സഹോദരനും, റ്റിനാ യോഹന്നാന്‍ ഇളയ സഹോദരിയുമാണ്.

സംസ്കാരം പിന്നീട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest