advertisement
Skip to content

വീരരെ ആദരിച്ച് അക്വാറ്റിക്‌സ് ക്ലബില്‍ റിപ്പബ്ലിക് ദിനാഘോഷം

തൃശൂര്‍: വീര നാരികളേയും ധീരയോദ്ധാക്കളേയും ആദരിച്ച് തൃശൂര്‍ അക്വാറ്റിക്‌സ് ക്ലബില്‍ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.


ശ്രീലങ്കയിലെ സൈനിക നടപടികള്‍ക്കിടെ 1988 ല്‍ വീരമൃത്യു വരിച്ച ഹവീല്‍ദാര്‍ ധര്‍മജന്റെ പത്‌നി തേജേശ്വരി, 1999 ല്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഹവീല്‍ദാര്‍ വി.കെ. ഇനാശുവിന്റെ പത്‌നി ഷിജി എന്നീ വീരനാരികളേയാണ് ആദരിച്ചത്.

രാജ്യത്തിനുവേണ്ടി ധീരയോദ്ധാക്കളായി പൊരുതിയ മൂന്നു സൈനിക ഉദ്യോഗസ്ഥരേയും ആദരിച്ചു. ടാങ്കുകള്‍ അടക്കമുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ യുദ്ധവാഹനങ്ങളുടെ സംരക്ഷണ ചുമതല വഹിച്ചിരുന്ന കേണല്‍ പ്രതാപചന്ദ്രന്‍, 1965 ലും 71 ലും ഇന്തോ- പാക് യുദ്ധത്തില്‍ പങ്കെടുത്ത വ്യോമസേനാ ഉദ്യോഗസ്ഥന്‍ ദാസന്‍, കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഇ.കെ. കുമാരന്‍ എന്നീ ധീരയോദ്ധാക്കളെയാണ് ആദരിച്ചത്.


അക്വാറ്റിക്‌സ് ക്ലബ് പ്രസിഡന്റ് ജോസ് പുതുക്കാടന്‍ പതാക ഉയര്‍ത്തി. കേണല്‍ പ്രതാപ് ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ലബ് സെക്രട്ടറി ജോഫി ജോസഫ്, വൈസ് പ്രസിഡന്റ് ജോണ്‍ ആലുക്ക, ട്രഷറര്‍ മൈക്കിള്‍ ആഞ്ചലോ, ഷിജു വെളിയത്തില്‍ എന്നിവര്‍ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest