ഷിക്കാഗോ: കോട്ടയം മാങ്ങാനത്ത് പണിക്കരുവീട്ടില്‍ പരേതനായ പി ജെ അലക്‌സാണ്ടറിന്റെ (ബാറ്റ ബേബിച്ചായന്‍) മകളും ഡോ. വര്‍ഗീസ് മത്തായിയുടെ ഭാര്യയുമായ ഡോ. റാണി മത്തായി ( സാറാമ്മ അലക്‌സാണ്ടര്‍ 69 വയസ്) ഷിക്കാഗോയില്‍ ഹൃദയാഘാതം മൂലം മരിച്ചു.
എല്‍ജിന്‍ ജഡ്‌സണ്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രഫസര്‍ ആയിരുന്നു ഡോ. റാണി മത്തായി. മക്കള്‍: രാജീവ് മത്തായി, അലക്‌സാണ്ടര്‍ മത്തായി സഹോദരങ്ങള്‍: പരേതനായ രാജന്‍ അലക്‌സാണ്ടര്‍, ജോര്‍ജ് പി അലക്‌സാണ്ടര്‍, സുശീല മാത്യു ജേക്കബ്, അലക്‌സ് പി അലക്‌സാണ്ടര്‍, എലിസബേത് സാം തോമസ്, റെബേക്കാ എബി.
സംസ്‌കാര ശുശ്രൂഷകള്‍ ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ അസംബ്‌ളീസ് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 28, 29 തീയതികളില്‍ നടക്കുമെന്ന് സഭയുടെ സീനിയര്‍ പാസ്റ്റര്‍ റെവ ജോര്‍ജ് കെ സ്റ്റീഫന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: പാസ്റ്റര്‍ ചെറിയാന്‍ തോമസ് 630 589 6584.