ആലപ്പുഴ : അഭിഭാഷകനും ബി ജെ പി നേതാവുമായിരുന്ന രജ്ഞിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധ ശിക്ഷ. മാവേലിക്കര അഡീഷണല്‍ സെഷന്‍ കോടതിയാണ് ശിക്ഷാവിധി പുറപ്പെടുവിച്ചത്. . കേസിലെ പ്രതികളെല്ലാം എല്‍ ഡി എഫുകാരാണ്. പ്രായമായ അമ്മയ്ക്കും മകള്‍ക്കും മുന്നിലിട്ടാണ് രജ്ഞിത്ത് ശ്രീനിവാസനെ രാത്രി എട്ടംഗ സംഘം അതിമൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയത്.
ഗൂഢാലോചനയില്‍ അടക്കം പങ്കെടുത്ത പ്രതികള്‍ക്കടക്കം വധശിക്ഷ വിധിക്കുന്നത് കേരളത്തില്‍ ഇതാദ്യമാണ്. പ്രതികള്‍ യാതൊരു തരത്തിലും ദയ അര്‍ഹിക്കുന്നില്ലെന്നാണ് കോടതി വിധി പ്രഖ്യാപനത്തില്‍ പറയുന്നത്. ഒരു രാഷ്ട്രീയ കൊലപാതകക്കേസില്‍ നേരിട്ട് പങ്കെടുത്തവര്‍ക്കും ക്രിമിനല്‍ ഗൂഢാലോചന നടത്തിയവര്‍ക്കും വധശിക്ഷ വിധിക്കുന്നത് ഇതാദ്യമാണ്.
രജ്ഞിത്ത് ശ്രിനാവസന്‍ കൊലക്കേസ് അപൂര്‍വ്വങ്ങളില്‍ അത്യപൂര്‍വ്വമായ കേസിന്റെ പരിധിയിലേക്ക് വന്നതോടെയാണ് എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കുന്നത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വിധികൂടിയായാണിത്.
രജ്ഞിത്ത് ശ്രീനിവാസന്‍ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് നേരത്തെ തന്നെ മാവേലിക്കര കോടതി കണ്ടെത്തിയിരുന്നു. വിധി പറയാന്‍ കേസ് മാറ്റി വെക്കുകയായിരുന്നു. ഇന്ന് ആദ്യം കേസില്‍ നേരിട്ട് പങ്കെടുത്ത ഒന്നുമുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് വധ ശിക്ഷ വിധിച്ചുകൊണ്ടുള്ള വിധി വായിക്കുകയായിരുന്നു. തുടര്‍ന്നാണ് 15 വരെയുള്ള പ്രതികള്‍ക്കും വധശിക്ഷ വിധിക്കുകയായിരുന്നനു. 2021 ഡിസംബര്‍ 19 ന് വെളുപ്പാന്‍ കാലത്ത് ആലപ്പുഴയിലെ വീട്ടില്‍ വച്ച് വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
വധശിക്ഷാ വിധിയില്‍ പ്രതികളില്‍ ആരും പ്രതികരിച്ചില്ലെന്നതും ശ്രദ്ധേയമായിരുന്നു. രജ്ഞിത്ത് ശ്രീനിവാസന്റെ അമ്മയും ഭാര്യയും മകനും എത്തിയിരുന്നു. കോടതി വിധിയില്‍ ഞങ്ങള്‍ സംതൃപ്തരാണെന്നായിരുന്നു ബന്ധുക്കളുടെ പ്രതികരണം.