രാജന്‍ സി എച്ച്
1
പൂ വിടര്‍ത്താ_
നൊരു മരം.
കാ പറിക്കാന്‍
പല കരം.
2
പൂവിലുണ്ടാം
തേന്.
തേനിലുണ്ടാം
നീറ്.
3
മനസ്സില്‍ വിടരുവ_
തൊരു പൂക്കാലം.
തമസ്സില്‍ക്കൊഴിയുവ_
തൊരു പൂമാനം.
4
വിടരും മുമ്പേ
പൂവൊരു മൊട്ട്.
അടരും മുമ്പേ
പൂ പല മട്ട്.
5
പൂവിലിരുന്നാല്‍
പൂമ്പാറ്റയുമൊരു
പൂവ്.
പൂമ്പാറ്റയിരുന്നാല്‍
പൂവുമൊരു
നോവ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.