വയനാട് മണ്ഡലത്തിൽ യുഡിഎഫ് പ്രവർത്തകരെ ഇളക്കിമറിച്ച് നാമനിർദേശ പത്രിക സമർപ്പിക്കാനായി രാഹുൽ ഗാന്ധിയുടെ റോഡ് ഷോ.
ഇന്നു 12നാണ് രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. റോഡ് ഷോയ്ക്കായി വൻ ജനാവലിയാണ് കൽപറ്റയിലേക്ക് എത്തിയത്
രാഹുലിനും പ്രിയങ്കയ്ക്കും പുറമേ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെപിസിസി ആക്ടിങ് പ്രസിഡന്റ് എം.എം. ഹസൻ, മുസ്‍ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, കെപിസിസി പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തല, യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി. ശ്രീനിവാസ്, യുവനേതാവ് കനയ്യ കുമാർ, കേരള കോൺഗ്രസ് നേതാവ് മോൻസ് ജോസഫ്, കൽപറ്റ എംഎൽഎ ടി. സിദ്ദിഖ് തുടങ്ങിയവർ രാഹുലിനൊപ്പം തുറന്ന വാഹനത്തിലുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.