advertisement
Skip to content

"അഞ്ചു പതിറ്റാണ്ടോളം ഭരിച്ച ശ്വാനവംശത്തിൻ്റെ ബീജാവാപം, ചരിത്രപുസ്തകത്തിൽ അന്നത്തെ ദിവസത്തിൻ്റെ തീയതിയിലെഴുതപ്പെട്ടു

രാ.പ്രസാദ്
അദ്ധ്യായം 28
അന്തപുരത്തിൽ

ചീട്ടുകൊട്ടാരത്തിലെ രാജാവിന് രോഗം മൂർച്ഛിച്ചിരുന്നു. അദ്ദേഹം നടന്നു പോകുന്ന വഴികളിലെല്ലാം ചെതുമ്പലുകൾ അടർന്നുവീണു.

പല ദേശങ്ങളിൽ നിന്നും കൊണ്ടുവന്ന അത്തറുകൾക്കും മറയ്ക്കാനാവാത്ത ദുർഗന്ധമായിരുന്നു അയാൾക്ക്. കർപ്പൂരവും കുന്തിരിക്കവുമെല്ലാം നിരന്തരം എരിഞ്ഞു. അതും വിഫലമായി.. ദുർഗന്ധം എല്ലാവരെയും അയാളിൽ നിന്നകറ്റി.

രോഗമായിരുന്നില്ല, വാക്കുകളായിരുന്നു അസഹ്യമായ ആ ദുർഗന്ധത്തിൻ്റെ ഉറവിടം.
ഭാര്യമാരും അവർ പ്രസവിച്ച മക്കളും പരിചാരകരും വേശ്യകളുമടക്കം എല്ലാവരും അയാളെ കണ്ട് അകലെ മാറി നടന്നു. അതയാളെ കുപിതനും അന്ധനുമാക്കി. മുന്നിൽ കാണുന്ന മനുഷ്യരെയും സാധുമൃഗങ്ങളെയുമെല്ലാം ഭീകരൻമാരെന്നുറക്കെ വിളിച്ചു പറഞ്ഞു ഭയപ്പെടുത്താനും പിന്നാലെ വെടിവച്ചു കൊല്ലാനും അയാൾ ഉത്തരവിട്ടു.

പ്രാർത്ഥനയും പൂജയുമൊക്കെയായി ബോറടിച്ചിരുന്ന ഭടന്മാർ സന്തോഷത്തോടെ തോക്കുമായി പുറത്തേക്കു പാഞ്ഞു. വെടിവെച്ചു കൊല്ലാൻ ഇരകളെ തേടി അവർ നടന്നു.

അസംതൃപ്തിയും വെറുപ്പുമെല്ലാം നിശ്വാസങ്ങളായി നിറഞ്ഞ അന്തപുരത്തിൽ, വിശാലമായ കിടക്കയിൽ രാജ്ഞി മലർന്നു കിടന്നു. ആ കിടപ്പിൽ അവൾ മുകൾ ഭിത്തിയിൽ പതിച്ച വലിയ കണ്ണാടിയിലേക്ക് നോക്കി. തന്നെ ഭോഗിച്ചുകൊണ്ടിരിക്കുന്ന ജാരന്റെ പൃഷ്ടം ഭംഗിയില്ലാതെ ചലിക്കുന്ന കാഴ്ച അവൾക്ക് അറപ്പുളവാക്കി.

അയാളാകട്ടെ അവരെ തൃപ്തിപ്പെടുത്തുവാൻ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. അയാൾ രാജാവിന്റെ മന്ത്രിമാരിൽ ഏറ്റവും പ്രധാനിയായ ഒരാളായിരുന്നു. അയാളുടെ പരാക്രമം തുടരുമ്പോൾ മറ്റൊരു കാഴ്ച അവരുടെ കണ്ണിൽപ്പെട്ടു.

മട്ടുപ്പാവിലേക്ക് തുറക്കുന്ന വലിയ ജനാലയിൽ രണ്ടു കണ്ണുകൾ. ഒന്നു നീല. ഒന്നു മഞ്ഞ.

ആ നോട്ടം അവളുടെ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങി.

ജനാലപ്പടിയിൽ കിടക്കുന്ന ഒരു കൂറ്റൻ നായ. അതവരുടെ സംഭോഗത്തിന് സാക്ഷിയാകുന്നു.

വര: രാ.പ്രസാദ്

അവൾ കാൺകെ അതു മെല്ലെ എഴുന്നേറ്റു നിന്നു. അതിന്റെ തുറന്ന വായിലെ ചോരപുരണ്ട പല്ലുകൾ ഭീതിദമായി തിളങ്ങി. നാവിലൂടെ ഉമിനീരൊലിച്ചിറങ്ങി താഴേക്കിറ്റുന്നു.

മന്ത്രി തിരിഞ്ഞു നോക്കി. അതു കണ്ടു.

അതിന്റെ കണ്ണുകൾ അയാളെ ഭയപ്പെടുത്തി. ഒന്നു നീലയും ഒന്ന് മഞ്ഞയും!
അയാൾ പിടഞ്ഞ് എണീറ്റു.

നായ അയാളെ ക്രുദ്ധനായി നോക്കി.

അയാൾ ഭയന്ന് രാജ്ഞിയുടെ കിടക്കയ്ക്കടിയിൽ അഭയം പ്രാപിക്കാൻ ശ്രമിച്ചു. ഇത് നായയെ കൂടുതൽ ക്ഷുഭിതതനാക്കി.

നായ മന്ത്രിയുടെ നേരെ കുതിച്ചുചാടി. അയാളുടെ നഗ്നമായ ദേഹം അവൻ കടിച്ചു കുടഞ്ഞു. ഒരു സിംഹത്തിൻ്റെ വായിൽ പെട്ടപോലെയായി ആ പിത്തശരീരം.

നായ അത് ജനാലയിലൂടെ പുറത്തേക്ക് എറിഞ്ഞു. നിലവിളിയോടെ അയാളുടെ ശരീരം പുറത്തേക്ക് പറന്നു പോയി.

ഇത് കണ്ട് രാജ്ഞി ദീർഘശ്വാസം കഴിച്ചു. അവരുടെ ദേഹത്ത് ചോരയോട്ടം വർദ്ധിച്ചു.
നായ അവരെ സൂക്ഷിച്ചുനോക്കി.

രാജ്ഞിയുടെ കണ്ണിൽ ആസക്തി നിറഞ്ഞുനിന്നു. നായയുടെ വിജൃംഭിച്ച ശൗര്യം അവർ കണ്ടു.

അവരുടെ മുലക്കണ്ണുകൾ തരിച്ചു. അവർ രണ്ടു കയ്യും നീട്ടി നായയെ ക്ഷണിച്ചു.
നായ കിടക്കയിലേക്ക് ചാടിക്കയറി. രാജ്ഞിയിലേക്കും.

തനിക്കുള്ളിൽ വളരുന്ന രോഗവുമായി അവൻ അനുരഞ്ജനത്തിലെത്തിയിരുന്നു. അതവന് നിരവധി സാധ്യതകളിലേക്കുള്ള വഴികൾ തുറന്നിട്ടുകൊടുത്തു.

അഞ്ചു പതിറ്റാണ്ടോളം ഭരിച്ച ശ്വാനവംശത്തിൻ്റെ ബീജാവാപം, ചരിത്രപുസ്തകത്തിൽ അന്നത്തെ ദിവസത്തിൻ്റെ തീയതിയിലെഴുതപ്പെട്ടു.

✍️ സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്. ഇല, കടൽ ഒരു കുമിള, പ്രേമത്തിന്റെ സുവിശേഷം എന്നിവയാണ് കവിതാസമാഹാരങ്ങൾ. അരണി, കാവതിക്കാക്കകൾ തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്തു. ആവാർഗി, പടുക്ക എന്നീ ഡോക്കുമെൻ്ററികളും.
[ അടുത്ത ലക്കം അവസാനിക്കും]

Raa Prasad

സമകാലീന മലയാള കവികളിൽ പ്രധാനിയായ രാ.പ്രസാദ് , ചലച്ചിത്ര സംവിധായകനും കൂടിയാണ് . അദ്ദേഹത്തിന്റെ "ആത്മഹത്യയെക്കുറിച്ച് ഒരു പ്രബന്ധം " എന്ന കവിത മലയാള ഭാഷയിലെ പ്രധാന രചനകളിൽ ഒന്നാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest