പുതുപ്പള്ളിയില്‍ വിജയന്ത്രമൊരുക്കിയവരില്‍ മാണി സി കാപ്പന്റെ കേരളാ ഡമോക്രാറ്റിക്ക് പാര്‍ട്ടിയും
കോട്ടയം : അമ്പത് വര്‍ഷം തുടര്‍ച്ചയായി പാലായുടെ കുത്തക കേരളാ കോണ്‍ഗ്രസ് എമ്മിനായിരുന്നു. എന്നാല്‍ പാലായിലെ വിളക്കുതൂണുകള്‍പോലും മാണിസാറെന്നുവിളിച്ചിരുന്ന സാക്ഷാല്‍ കെ എം മാണിയുടെ തിരഞ്ഞെടുപ്പോടെ ആ മണ്ഡലത്തിന്റെ അധിപന്‍ മറ്റൊരു മാണിയായി. അത് മാണി സി കാപ്പനെന്ന തന്ത്രശാലിയായ രാഷ്ട്രീയക്കാരനായിരുന്നു. മാണിസാറിനോട് പോരാടി നേടിയ ആത്മവിശ്വാസവുമായി പാലാ ഉപതെരഞ്ഞെടുപ്പില്‍ വീണ്ടുമൊരു പോരാട്ടത്തിനായി എത്തുമ്പോള്‍ ഇടതു ക്യാമ്പില്‍ നിന്നും പലരും ചോദിച്ചിരുന്നു വല്ല കാര്യവുമുണ്ടോ ഈ പോരാട്ടത്തിനെന്ന്. എന്നാല്‍ കേരളാകോണ്‍ഗ്രസിലെ ഇളമുറക്കാരനായ ജോസ് കെ മാണിയുടെ ബിനാമിയായി മത്സരിക്കാനെത്തിയ യു ഡി എഫ് സ്ഥാനാര്‍ത്ഥിയെ മാണി സി കാപ്പന്‍ തറപറ്റിക്കുന്ന അത്ഭുതക്കാഴ്ചയാണ് നാം പാലായില്‍ കണ്ടത്. ഇതോടെ പാലാ എങ്ങിനെയും കൈയ്യടക്കുകയെന്ന ലക്ഷ്യത്തോടെ അടുത്ത തെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫില്‍ ചേക്കേറിയ മാണിയുടെ പുത്രനെ വലതുപാളയത്തിലെത്തിയ മാണി സി കാപ്പന്‍ തറപറ്റിച്ചു. ഇന്നും ഒരു ഉള്‍ക്കിടിലത്തോടെ മാത്രമേ ജോസ് കെ മാണിക്ക് അത് ഓര്‍ക്കാന്‍ പറ്റൂ. ഈ കഥയെന്തിനാണ് പുതുപ്പള്ളിയില്‍ പറയുന്നതെന്നു സംശയിക്കുന്നവരുണ്ടാവും. അതേ, പുതുപ്പള്ളിയും അതുപോലൊരു മണ്ഡലമാണ്. കഴിഞ്ഞ 53 വര്‍ഷം ഒരു എം എല്‍ എയെ തിരഞ്ഞെടുത്ത മണ്ഡലം. കെ എം മാണിയുടെ മണ്ഡലം തിരിച്ചു പിടിച്ച രാഷ്ട്രീയനേതാവായ മാണി സി കാപ്പനും അറിയാമല്ലോ ചില്ലറ പൊടിക്കൈകള്‍. അതേ ആ പൊടിക്കൈ തന്നെയാണ് ഇവിടെയും പ്രയോഗിച്ചത്.
യു ഡി എഫിലെ പ്രമുഖ കക്ഷിയായ കോണ്‍ഗ്രസിന്റെ മാത്രം പിന്തുണയല്ല കാപ്പന് അനുകൂലമായത്. സി പി എമ്മിലെ ഒരു പ്രമുഖവിഭാഗം മാണി സി കാപ്പനൊപ്പം ശക്തമായി നിന്നതോടെയാണ് പാലായില്‍ മുന്നണി മാറിയെത്തിയപ്പോഴും മാണി സി കാപ്പന്‍ പാലായില്‍ വിജയിച്ചുകയറിയത്. മാണി സി കാപ്പന്റെ പാര്‍ട്ടിയായ കേരളാ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ പുകുതന്ത്രം പുതുപ്പള്ളിയില്‍ അതേ ലൈനിലായിരുന്നു. കാലങ്ങളായി യു ഡി എഫിനൊപ്പം നിന്ന കേരളാ കോണ്‍ഗ്രസ് എമ്മുകാരെ ഇടതു പാളയത്തില്‍ നിന്നും തന്ത്രപൂര്‍വ്വം അടര്‍ത്തിയെടുത്ത് പഴയലാവണത്തിലെത്തിക്കുന്ന രാഷ്ട്രീയ തന്ത്രമായിരുന്നു കാപ്പനും അനുയായികളും പുതുപ്പള്ളിയില്‍ പയറ്റിയത്. ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മാണി സി കാപ്പന്‍ എം എല്‍ എയും പ്രദാന നേതാക്കളും ദിനവസങ്ങളോളം പുതുപ്പള്ളി മണ്ഡലത്തില്‍ തമ്പടിച്ചു. പ്രവര്‍ത്തകര്‍ക്ക് ചുമതലകള്‍ വീതിച്ചു നല്‍കി. പ്രവര്‍ത്തിക്കേണ്ട ഏരിയകള്‍ നേരത്തെ തീരുമാനിച്ചു. സലിം പി മാത്യു യു ഡി എഫ് മണ്ഡലം ഇലക്ഷന്‍ കമ്മിറ്റി രക്ഷാധികാരി യിരുന്നതിനാല്‍ പ്രവര്‍ത്തകരും വലിയ ആവേശത്തിലായിരുന്നു. സാജു ഫിലിപ്പ് വാകത്താനം മണ്ഡലം ചെയർമാൻ എന്ന നിലയിൽ വലിയ പ്രവർത്തനം ആണ് കാഴ്ച്ചവെച്ചത്.രക്ഷധികാരി സുല്‍ഫിക്കര്‍ മയൂരി,സംസ്ഥാന ട്രഷറര്‍ സിബി തോമസ്, സുരേഷ് വേലായുധൻ, പ്രദീപ് കരുണാകരന്‍, ജിജി പുന്തല, ശശി പുളിക്കൽ, ഏലിയാസ് മണ്ണപ്പള്ളി,വനിതാ ഫോറം ജന. സെക്രട്ടറി ബീന രാധാകൃഷ്ണന്‍, ജ്യോതി ലക്ഷ്മി എന്നിവരും മുഴുവന്‍ സമയ പ്രവര്‍ത്തകരായി മണ്ഡലത്തില്‍ ഉണ്ടായിരുന്നു.
കേരളാ കോണ്‍ഗ്രസ് യു ഡി എഫ് വിട്ടതോടെ നിരവധി കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരളാ ഡമോക്രാറ്റിക്ക് പാര്‍ട്ടിയിലേക്ക് എത്തിയെന്നും, പുതുപ്പള്ളിയില്‍ കേരളാ കോണ്‍ഗ്രസ് എമ്മിന് ബദല്‍ ശക്തിയായി മാറുകയാണെന്നുമുള്ളതിന്റെ തെളിവാണ് ചാണ്ടി ഉമ്മന് ലഭിച്ച മിന്നുന്ന വിജയമെന്നും നേതാക്കള്‍ പറഞ്ഞു.