advertisement
Skip to content

കെ.എച്ച്.എൻ.എ. രജത ജൂബിലി കൺവൻഷന്റെ ഒരുക്കങ്ങള്‍ പൂർത്തിയായി

ന്യൂയോര്‍ക്ക്: ന്യൂജേഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലുള്ള എം.ജി.എം. ഇന്റർനാഷണലിൽ വെച്ച് ഓഗസ്റ്റ് 17 മുതൽ 19 വരെ നടക്കുന്ന കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ രജത ജൂബിലി കൺവൻഷൻ വളരെ വിപുലമായി സംഘടിപ്പിക്കുവാൻ ഡയറക്ടർ ബോർഡ് അംഗങ്ങളും ട്രസ്റ്റീ ബോർഡ് അംഗങ്ങളും ഒരേ മനസ്സോടെ പ്രവർത്തിച്ചുവരുന്നു. ഈ കണ്‍‌വന്‍ഷന്‍ പൊന്നിൻ ചിങ്ങമാസം 1 മുതൽ 3 വരെയാണ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

തൃശ്ശൂർ പൂരത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ ഘോഷയാത്രയോടുകൂടി ആരംഭിക്കുന്ന ഈ കൺവൻഷനിൽ, കേരള കലാമണ്ഡലം കാഴ്ചവെക്കുന്ന വിവിധ തരം ക്ഷേത്രകലകൾ, മെഗാ തിരുവാതിര, മെഗാ മോഹിനിയാട്ടം, സുപ്രസിദ്ധ ഗായകൻ ഹരീഷ് ശിവരാമകൃഷ്ണനും സംഘവും “അഗം” എന്ന മ്യൂസിക്കൽ ബാൻഡ്, പ്രശസ്ത സംഗീത സംവിധായകനും സംഗീതജ്ഞനുമായ രമേഷ് നാരായണും മകൾ മധുശ്രീ നാരായണും ചേർന്ന് അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീത കച്ചേരി, ന്യൂയോർക്കിൽ നിന്നുള്ള കലാകാരന്മാരും കലാകാരികളും നേതൃത്വം കൊടുക്കുന്ന “സമഷ്ടി” തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരിക്കും.

ഇന്ത്യയില്‍ നിന്ന് പ്രശസ്തരായ നിരവധി വ്യക്തിത്വങ്ങള്‍ കണ്‍‌വന്‍ഷനില്‍ പങ്കെടുക്കാനെത്തുന്നുണ്ട്. മുൻ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖർ, ടി.വി. ചർച്ചകളിലൂടെ സുപരിചിതരായ അഡ്വ. എ. ജയശങ്കർ, ശ്രീജിത് പണിക്കർ, ചലച്ചിത്ര മേഖലയില്‍ നിന്ന് ധ്യാൻ ശ്രീനിവാസൻ, അഭിലാഷ് പിള്ള, ഗോവിന്ദ് പത്മസൂര്യ, പ്രശസ്ത നടി ശിവദാ എന്നിവരും, എഴുത്ത്, ടെലിവിഷൻ പരസ്യ ചിത്രീകരണം എന്നീ മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ശരത് എ ഹരിദാസൻ, പ്രശസ്ത സാഹിത്യകാരനും പ്രാസംഗികനും പ്രജ്ഞാ പ്രവാഹുമായ ജെ. നന്ദകുമാർ തുടങ്ങിയ പ്രമുഖരുടെ സാന്നിധ്യം എടുത്തു പറയേണ്ടതാണെന്ന് കെ.എച്ച്. എൻ.എ. പ്രസിഡന്റ് ഡോ. നിഷാ പിള്ള അറിയിച്ചു.

റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest