ഗാർലാൻഡ്(ഡാളസ്):ഇന്നു പലരുടെയും പ്രാർത്ഥന ഭൗതിക അനുഗ്രഹങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടിയും,,ഭൗതികത്തിന് ഊന്നൽ നൽകികൊണ്ടുള്ളതുമാണെന്നും ഈ പ്രാർത്ഥന ആത്മീയ ജീവിതത്തെ ക്ഷീണിപ്പികുമെന്നും സുവിശേഷക പ്രാസംഗീകനായ പാസ്റ്റർ അനീഷ് കാവാലം പറഞ്ഞു . വിശുദ്ധ വേദപുസ്തകത്തിലെ ആഴമേറിയ രണ്ടു പ്രാർത്ഥനകൾ ഉൾക്കൊള്ളുന്ന "ലേഖനങ്ങളുടെ റാണി" എന്നറിയപ്പെടുന്ന എഫേസ്യർ ലേഖനം അഞ്ചാം അധ്യായത്തിലെ 15 മുതൽ 19 വരെ വാക്യങ്ങൾ ആധാരമാക്കി
ദൈവവചന പ്രഘോഷണം നടത്തുകയായിരുന്നു പാസ്റ്റർ അനീഷ്.

ഗാർലാൻഡ് കംഫർട്ട് ഫുൾ ഗോസ്പൽ ചർചിൽ മെയ് 30 വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ നീണ്ടു നിൽക്കുന്ന ത്രിദിന സുവിശേഷ കൺവെൻഷനിൽ പ്രാരംഭ ദിവസം വൈകീട്ട് നടന്ന കൺവെൻഷനിൽ പാസ്റ്റർ സാമുവൽ കോശി അധ്യക്ഷതവഹിച്ചു

നമ്മുടെ യോഗ്യത നോക്കിയല്ല, നമ്മുടെ യോഗ്യത ഇല്ലായ്മയാണ് ദൈവം നമ്മെ തിരഞ്ഞെടുത്തിരിക്കുന്നത് അങ്ങനെ .തിരഞ്ഞെടുത്ത ദൈവം നമ്മെ കൈവിടികയില്ലെന്നു മാത്രമല്ല സ്വർഗീയ സന്തോഷം നൽകി അനുഗ്രഹിക്കുമെന്നും കാവാലം പറഞ്ഞു. ആത്മ നിറവുള്ള വ്യക്തിയാണെങ്കിൽ ആത്മാവിലാണ് നടത്തപ്പെടുന്നത് ദൈവാത്മാവിൻറെ ഫലം ആ വ്യക്തിയിൽ കാണണം പരിശുദ്ധാത്മാവ് പ്രാപിച്ച വ്യക്തിയിൽ ആത്മാവിന്റെ പ്രധാന ഫലമായ സ്നേഹമാണ് പ്രകടമാകേണ്ടത് . സ്വന്തം സഹോദരനെ സ്നേഹിക്കാൻ കഴിയുന്നില്ലായെങ്കിൽ നിങ്ങളിൽ വ്യാപരിക്കുന്നത് ദൈവാത്മാവ് അല്ലായെന്നും അദ്ദേഹം പറഞ്ഞു .നമ്മെ ആരും സ്നേഹിക്കുന്നില്ല എങ്കിലും നാം മറ്റുള്ളവരെ സ്നേഹിക്കണം നമുക്കു ഏറ്റവും പ്രധാനപ്പെട്ടത് നൽകുകയും വേണം . ദൈവം നമ്മെ സ്നേഹിച്ചതുകൊണ്ടാണ്ഏറ്റവും പ്രിയപ്പെട്ട തന്റെ മകനെ നമ്മുക്ക് വേണ്ടി നൽകിയതെന്നും അദ്ദേഹം പറഞ്ഞു

കൺവെൻഷനിൽ പാസ്റ്റർ ഷമീർ കൊല്ലം, പാസ്റ്റർ പൊന്നച്ചൻ (പഞ്ചാബ് )ജെയിംസ് കളക്കാടൻ ,കുരുവിള വർഗീസ് ,അച്ചൻകുഞ്ഞ് കപ്പാമൂട്ടിൽ തുടങ്ങിയവർ പ്രാർത്ഥനയ്ക്കും പാട്ടുകൾക്കും നേതൃത്വം നൽകി.പാസ്റ്റർ തോമസ് മാത്യു വിന്ടെ പ്രാർഥനയോടും ആശിർവാദത്തോടെ പ്രാരംഭ യോഗം സമാപിച്ചു വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 6:30 മുതൽ 9 30 വരെ കൺവെൻഷൻ ഉണ്ടായിരിക്കുമെന്നും എല്ലാവരും വന്നു പങ്കെടുക്കണമെന്നും പ്രാർത്ഥനയോടെ സംഘാടകർ അറിയിച്ചു
