പ്രചര ചാവക്കാട് – UAE തുടര്‍ന്നു വരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വപ്നാടനമെന്ന പേരില്‍ യുഎഇ യിലെ വിവിധ എമിരേറ്റ്സുകളില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ക്കായി വിനോദ യാത്ര സംഘടിപ്പിച്ചു.
മറ്റു തൊഴില്‍മേഖലയില്‍ ജോലി ചെയ്യുന്നവരെ പോലെ വീട്ടുജോലിക്കാര്‍ക്ക് അവധിക്കാലം ആസ്വദിക്കാനുള്ള അവസരമോ, സുഹൃത്തുക്കളുമൊത്തുള്ള വിനോദയാത്രയോ ശ്രമകരമാണെന്ന് തിരിച്ചറിഞ്ഞ്, വര്‍ഷങ്ങളായി വളരെ അര്‍പ്പണബോധത്തോടെ തങ്ങളുടെ ജോലിയില്‍ വ്യാപൃതരായിരിക്കുന്ന വീട്ടുജോലിക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ഒരു ഇടവേള നല്‍കുന്നതിനോടൊപ്പം അവരുടെ മാനസികോല്ലാസത്തിനുതകുന്ന രീതിയില്‍ കളികളും, ആട്ടവും, പാട്ടും നിറഞ്ഞൊരു ദിവസം സമ്മാനിക്കുക എന്നതായിരുന്നു പ്രചര ചാവക്കാട് UAE യുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഈ പരിപാടിയുടെ ലക്ഷ്യം.
കവിത വിനോദ്, ലക്ഷ്മി, കവിത മുത്തു എന്നിവര്‍ തുടങ്ങിവെച്ച വാട്സ് കൂട്ടായ്മ വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറ്റി അമ്പതോളം മലയാളികളായ വീട്ടു ജോലിക്കാരുമായി ദുബൈ, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് ഫുജൈറയിലെ പ്രകൃതിരമണീയമായ ഫാമിലേക്ക് യാത്ര തിരിച്ച ലക്ഷ്വറി ബസ്സുകള്‍ക്ക് ഷൈനി ഷാജിയുടെ നേതൃത്തത്തിലുള്ള പ്രചരയുടെ വനിതാ വിഭാഗവും, റേഡിയോ ഏഷ്യ 94.7 എഫ്.എം പ്രോഗാം ഡയറക്ടര്‍ സിന്ധു ബിജുവും സംയുക്തമായി ഫ്ലാഗ് ഓഫ് നല്‍കി.
ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ വിനോടയാത്രയോടനുബന്ധിച്ച് നടന്ന കലാപരിപാടികളില്‍ ഗാനങ്ങളും, നൃത്തനൃത്യങ്ങളുമായി എല്ലാവരും സജീവമായി പങ്കെടുത്തു. പരിപാടിയുടെ ഇടവേളകളില്‍ നടത്തിയ എന്ട്രികൂപ്പണ്‍ നറുക്കെടുപ്പിലൂടെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ നല്‍കിയതോടൊപ്പം പങ്കെടുത്ത എല്ലാവര്ക്കും പ്രചരയുടെ സമ്മാന കിറ്റുകളും നല്‍കി. DJ ലിൻഡോ ഒരുക്കിയ ഡിജെ മ്യൂസിക് പാർട്ടി പരിപാടിക്ക് കൂടുതൽ ആവേശമേകി.
യാത്രയുടെ ഔദ്യോഗിക ഉത്ഘാടനം പ്രചര ചാവക്കാട് ചെയര്‍മാന്‍ കെ.വി. സുശീലന്‍ നിര്‍വഹിച്ചു, ചടങ്ങില്‍ പൌരപ്രമുഖനും സാമൂഹിക പ്രവര്‍ത്തകനുമായ സജി ചെറിയാൻ, മിസ്സിസ് എൽസി സജിച്ചെറിയാൻ, റേഡിയോ ഏഷ്യ 94.7 FM പ്രോഗാം ഡയറക്ടര്‍ സിന്ധു ബിജു, സഹപ്രവര്‍ത്തകരായ ഷീബ, അനൂപ് കീച്ചേരി, ആസിഫ്, അലീസെ എന്നിവർ സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. സജി ചെറിയാന്‍, അബൂബക്കര്‍ ചാവക്കാട്, റേഡിയോ ഏഷ്യ 94.7 FM, ബറക്കാത്ത് അലി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഷൈനി ഷാജി നന്ദിയും പറഞ്ഞു.
വൈകുന്നേരം 6 മണിക്ക് സമാപിച്ച ഹൃദയസ്പര്‍ശിയായ സ്വപ്നാടനം പരിപാടിക്ക് പ്രചര ചാവക്കാട് വനിതാവിഭാഗം അംഗങ്ങളായ ഷൈനി ഷാജി, സന്ധ്യ സുനില്‍, ജസീല ഫിറോസ്, ഷാനു ഫാറൂഖ്, ഷീന അലാവുദ്ധീന്‍, ഷെഹ്നി ഷെഹീര്‍, രോഷ്ന അഭിരാജ്, ഷാനിദ അന്‍വര്‍, ഷെല്‍ജി പ്രജീഷ്, രുക്സാന ബക്കര്‍, ശജീല സോളന്‍ എന്നിവര്‍ നേതൃത്വം നല്‍കി.