രാജന്‍ സി എച്ച്
ആയിരം പൂര്‍ണ്ണചന്ദ്ര
ദര്‍ശനസുഖദീപ്തനായ്
വെണ്മപൂണ്ടു നില്പാണാത്മ_
ഗന്ധര്‍വസമഗായകന്‍
പല പാട്ടിലായ് കേട്ടേന്‍
ഫലനമ്രവിരാചിതം
ഉലകിന്നുയിരിലാമഗ്നം
അലിവാര്‍ന്നു വിമോഹിതം.
നിന്‍റെ തൊണ്ടയിലനര്‍ഗ്ഗളം
നിറവാര്‍ന്ന മലയാണ്മയും
നിത്യഭാസുരമാം മന്ത്ര_
ശ്രുതിശാന്തസമീളിതം.
ഞങ്ങളില്‍ പകര്‍ന്നെന്നും
വിങ്ങും ഹൃദയസ്പന്ദിതം
പ്രമോദം പ്രണയം വശ്യം
വിസ്മിതം തന്ത്രികാന്വയം.
നിന്നെപ്പാടാനാശാലോലം
തൊണ്ടകള്‍ക്കകമാര്‍ത്തികള്‍
തീണ്ടാതെ പോയ രാഗങ്ങള്‍
താണ്ടിയെത്തുവതെന്നഹോ!
എങ്കിലും പാടിപ്പോകും
ഗതികിട്ടാത്ത ശ്വാസമായ്
നിന്നിലര്‍പ്പിതമാമിച്ഛ
വെടിയാതാരുമെപ്പൊഴും.
കലരുന്നണ്ടറിയാതെങ്ങോ
നിന്‍റെ കല്പിതമാം സ്വരം
കവരാറുണ്ടെങ്ങളെന്നാളും
നിന്നെ വാങ്മയപീഡിതം.
Mob.9496421481

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.