ന്യൂയോർക്ക്: കേരള പെന്തക്കോസ്തൽ റൈറ്റേഴ്‌സ് ഫോറം ന്യൂയോർക്ക് ചാപ്റ്ററിന്റെ ഉദ്ഘാടന സമ്മേളനം ജനുവരി 21-ന് സൂം പ്ലാറ്റ്‌ഫോമിൽ നടത്തപ്പെട്ടു. പാസ്റ്റർ തോമസ് എബ്രഹാം ഉദ്ഘാടനം നിർവ്വഹിച്ചു. അനുഗ്രഹീത ആത്മീയ പ്രഭാഷകൻ പാസ്റ്റർ ബാബു ചെറിയാൻ അതിഥി പ്രഭാഷകനായിരുന്നു. വിവിധ ശുശ്രൂഷകന്മാർ, സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
മിഷനറി ഗ്രഹാം സ്റ്റെയിൻസിന്റെ 25-ാം ചരമ വാർഷിക ദിവസത്തിനോടനുബദ്ധിച്ച് ലോകമെങ്ങും പീഡിപ്പിക്കപ്പെട്ട ക്രിസ്ത്യൻ സുവിശേഷകരെയും, പ്രത്യേകിച്ച് ഇന്ത്യയിലുള്ളവരെയും അനുസ്മരിക്കുകയും അവരുടെ കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുകയും ചെയ്തു. "ട്രയംഫന്റ് വോയ്സ്" എന്ന ചാപ്റ്ററിന്റെ പുതിയ മാസിക പാസ്റ്റർ ജോൺസൺ ജോർജ് പ്രകാശനം ചെയ്തു.
യുവജനങ്ങൾക്കും കുടുംബങ്ങൾക്കുമായി വിവിധ സെമിനാറുകൾ നടത്തുവാനും, ഇന്ത്യയിൽ പെന്തക്കോസ്ത് വളർച്ചയുടെ 100-ാം വാർഷികത്തിന്റെ ഭാഗമായി പ്രവാസികളുടെ സംഭാവനയെക്കുറിച്ചുള്ള സെമിനാർ ഏപ്രിൽ മാസത്തിൽ സംഘടിപ്പിക്കുവാനു ചാപ്റ്റർ തീരുമാനിച്ചു .
ക്രിസ്ത്യൻ പീഡനങ്ങളെ കുറിച്ച് അവബോധം വളർത്തുന്ന 2k മാരത്തൺ, പ്രാർത്ഥനാ സമ്മേളനങ്ങൾ, പ്രത്യേക മീറ്റിംഗുകൾ എന്നിവയാണ് മറ്റ് പരിപാടികൾ.
റവ. ഡോ. ജോമോൻ ജോർജ് പ്രസിഡന്റായും, പാസ്റ്റർ എബി തോമസ് - വൈസ് പ്രസിഡന്റ്, സാം മേമന - സെക്രട്ടറി, റവ. ഡോ. റോജൻ സാം - ജോയിന്റ് സെക്രട്ടറി, ബ്ര. ജോസ് ബേബി - ട്രഷറർ, സഹോദരി. സൂസൻ ജെയിംസ്- വനിതാ കോ-ഓർഡിനേറ്റർ, സ്റ്റേസി മത്തായി - യൂത്ത് കോർഡിനേറ്റർ എന്നിവരാണ് ചാപ്റ്റർ ഭാരവാഹികൾ
വാർത്ത : നിബു വെള്ളവന്താനം