പി.പി. ചെറിയാൻ
ഡാളസ്: ഗാർലാൻഡ് സിറ്റിയുടെ മികച്ച സിവിക് സെർവീസിനുള്ള അവാർഡ് നൽകി പി. സി. മാത്യുവിനെ ഗാർലാൻഡ് സിറ്റി കൌൺസിൽ ആദരിച്ചു.
ഗാർലാൻഡ് സിറ്റി കൗൺസിലിന്റെ "ഗാർലാൻഡ് റീഇമാജിൻഡ്" എന്ന് പേരിട്ടു നടത്തിയ വാർഷീക ഡിന്നർ പാർട്ടിയിൽ ഗാർലാൻഡ് സിറ്റിയുടെ വിവിധ ബോർഡുഅംഗങ്ങളുടെയും കമ്മീഷൻ അംഗങ്ങളുടെയൂം സിറ്റി കൗൺസിലിന്റെയും സംയുക്ത സാന്നിധ്യത്തിലാണ് മേയർ സ്കോട്ട് ലെമേ പ്ലാക് നൽകിയത്. കഴിഞ്ഞ വര്ഷം മുതൽ ഈ വര്ഷം വരെ എൻവിറോൺമെന്റൽ ആൻഡ് കമ്മ്യൂണിറ്റി അഡ്വൈസറി ബോർഡിൽ അനുഷ്ടിച്ച സേവനത്തിനാണ് അംഗീകാരം നൽകിയത്.

തന്റെ നേതൃത്വത്തിൽ നടത്തിയ "ആൻ ഓത്ത് ഫോർ സർവൈവൽ" (മലയാളത്തിൽ 'ഉണർവ്) എന്ന പരിസ്ഥിതി സംരക്ഷണ അവബോധ വല്കരണ ഹൃസ്വ ചിത്രം ബോർഡ് മീറ്റിംഗിൽ പ്രദര്ശപ്പിക്കുകയും ബോർഡിൻറെ അനുമോദനം നേടുകയും ചെയ്തിരുന്നു. മലയാളി സംഘടനകളിലൂടെ പ്രവർത്തിച്ചു ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ എന്ന സഘടനക്കു രൂപം നൽകി സാമൂഹ്യ സേവനത്തിനു പി. സി. മാത്യു കാട്ടുന്ന താല്പര്യത്തിനു ഗാര്ലാണ്ടിലെ മാത്രമല്ല ഡാളസിലെ വലിയ ഇന്ത്യൻ സമൂഹം അനുസ്യൂതം പിന്തുണ നൽകുന്നു.
റസ്റ്റിക്ക് ഓക്സ് ഹോം ഔനേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്റ്, ഷോർസ് ഓഫ് വെല്ലിങ്ടൺ ഹോം ഔനേഴ്‌സ് അസോസിയേഷൻ ട്രഷറർ, ഗാർലാൻഡ് സിറ്റി കൗൺസിൽ സീനിയർ സിറ്റിസൺസ് കമ്മീഷൻസ് എന്നിവടങ്ങളിൽ ഇപ്പോൾ സേവനം അനുഷ്ഠിക്കുന്നു.
