advertisement
Skip to content

അമേരിക്കൻ എയർലൈൻസ് യാത്ര വിമാനം ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചു 67 യാത്രക്കാരെ കുറിച്ച് അന്വേഷണം തുടരുന്നു

വാഷിംഗ്ടണ്‍:ബുധനാഴ്ച വാഷിംഗ്ടണിനടുത്തുള്ള റീഗൻ വിമാനത്താവളത്തിന് സമീപം അമേരിക്കൻ എയർലൈൻസ് ജെറ്റ് ആർമി ബ്ലാക്ക് ഹോക്കുമായി കൂട്ടിയിടിച്ചു. വിമാനങ്ങൾ തകർന്നുവീണ അടുത്തുള്ള പൊട്ടോമാക് നദിയിൽ തിരച്ചിൽ-രക്ഷാപ്രവർത്തനം നടന്നു വരികയാണ് . വിമാനത്തിൽ 60 യാത്രക്കാരും 4 വിമാനജോലിക്കാരും ഹെലികോപ്റ്ററിൽ 3 സൈനികരും ഉണ്ടായിരുന്നതായാണ് പ്രാഥമിക റിപോർട്ടുകൾ.

പ്രാദേശിക സമയം രാത്രി 9 മണിയോടെ ആകാശത്ത് കൂട്ടിയിടി ഉണ്ടായതെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ പറഞ്ഞു.കൻസാസിലെ വിചിതയിൽ നിന്ന് പുറപ്പെട്ട ഒരു പ്രാദേശിക ജെറ്റ് വിമാനത്താവള റൺവേയിലേക്ക് അടുക്കുന്നതിനിടെ സൈനിക ബ്ലാക്ക്‌ഹോക്ക് ഹെലികോപ്റ്ററിൽ ഇടിക്കുകയായിരുന്നു

കൂട്ടിയിടി സംബന്ധിച്ച അന്വേഷണം നടക്കുകയാണെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. അപകടത്തില്‍ ആളപായത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും അറിവായിട്ടില്ല. പക്ഷേ വാഷിംഗ്ടണിനടുത്തുള്ള വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ ടേക്ക്ഓഫുകളും ലാന്‍ഡിംഗുകളും നിര്‍ത്തിവച്ചതായി അധികൃതര്‍ അറിയിച്ചു.

പ്രതിരോധ സെക്രട്ടറിയായി ദിവസങ്ങള്‍ക്ക് മുമ്പ് സത്യപ്രതിജ്ഞ ചെയ്ത പീറ്റ് ഹെഗ്സെത്ത്, ഒരു ആര്‍മി ഹെലികോപ്റ്റര്‍ ഉള്‍പ്പെട്ട സാഹചര്യം തന്റെ വകുപ്പ് സജീവമായി നിരീക്ഷിക്കുന്നുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

അപകടത്തെക്കുറിച്ചു പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വിവരം ലഭിച്ചതായി അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറി പറഞ്ഞു, വൈസ് പ്രസിഡന്റ് ജെഡി വാൻസ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലെ അനുയായികളെ "ഉൾപ്പെട്ട എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കാൻ" അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest