advertisement
Skip to content

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദൈവാലയത്തിൽ ഇടവകദിനം ആഘോഷിച്ചു

റിപ്പോർട്ട്: അനിൽ മറ്റത്തിക്കുന്നേൽ

ചിക്കാഗോ: ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ഇടവക ദിനം ആഘോഷിച്ചു. ഇടവക സ്ഥാപിതമായതിന്റെ പതിനാലാം വാർഷികം ഗ്രാൻഡ് പേരന്റ്സ് ഡേയോടൊപ്പം സംയുകതമായാണ് ആഘോഷിച്ചത്. ആഘോഷങ്ങളുടെ ഭാഗമായി അർപ്പിക്കപ്പെട്ട കൃതജ്ഞതാ ബലിക്ക് ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ മുഖ്യ കാർമ്മികത്വം വഹിച്ചു. വികാരി ഫാ. സിജു മുടക്കോടിൽ, ഫാ. ജിതിൻ വല്ലാർകാട്ടിൽ എന്നിവർ സഹ കാർമ്മികരായിരുന്നു.



ഇടവകയിൽ 2023 ജൂലൈ മാസത്തിനും 2024 ജൂലൈ മാസത്തിനും ഇടയിൽ പുതുതായി ചേർന്ന പുതിയ കുടുംബങ്ങളെയും ഇടവകയിൽ പുതുതായി ഗ്രാൻഡ് പരെന്റ്സ് ആയ കുടുംബങ്ങളെയും കൃതജ്ഞതാബലിക്ക് ശേഷം ആദരിച്ചു. ഈ വർഷം വിവാഹ വാർഷികത്തിന്റെ ജൂബിലികൾ ആഘോഷിക്കുന്നവരെ ക്നാനായ റീജിയൻ ഡയറക്ടർ ഫാ. തോമസ് മുളവനാൽ പൊന്നാടയണിയിച്ച് ആദരിച്ചു. വികാരി ഫാ. സിജു മുടക്കോടിലിനോടൊപ്പം , സിസ്റ്റർ സിൽവേരിയസ് കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ടിൽ എന്നിവർ ഇടവകദിനാഘോഷങ്ങൾക്ക് നേതൃത്വം നൽകി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest