advertisement
Skip to content
Rajan CH

രാജന്‍ സി എച്ച്

പകുതി കുടിച്ചുവെച്ച
പാനപാത്രം.
പകുതി വായിച്ചുമറന്ന
പുസ്തകം.
പകുതി തുറന്നിട്ട
ജാലക,മതില്‍ പാതി_
യുടലും ചാരി ചാരെ
വീണതാം നിലാത്തുള്ളി.
പകുതി കിടക്കയില്‍
കിടപ്പ്,ഒഴിച്ചിട്ട
പകുതിപ്പുത_
പ്പതിലില്ലാത്ത
പകുതിയോ
നിരങ്ങിക്കിടപ്പുണ്ട്
തറയില്‍
വരാനാരോ
പകുതി ചാരിപ്പോയ
വാതി,ലത്രയും
ലജ്ജിച്ചൊഴിഞ്ഞ തിരശ്ശീല.
പകുതി പകുത്താരോ
കാറ്റിലായൂതിവിട്ട
ബാംസുരീ രാഗം
പകുതി നിഴല്‍
പകല്‍
രാവിനി പകുതിയാം.

Mob.9496421481

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest