advertisement
Skip to content

ജോഷ്വാ പാപ്പച്ചന്‍ ന്യൂയോർക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ നിര്യാതനായി

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റി സാനിട്ടേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിരുന്ന ജോഷ്വാ പാപ്പച്ചന്‍ സ്റ്റാറ്റന്‍ഐലന്റില്‍ അന്തരിച്ചു. സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇടവകാംഗമാണ്.

പ്രാര്‍ത്ഥനാശുശ്രൂഷ ഡിസംബര്‍ 12-ന് വൈകിട്ട് 6 മണിക്ക് സ്റ്റാറ്റന്‍ഐലന്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ചിൽ ‍ (St. Marys Orthodox Church, 130 Park Ave, Staten Island, NY 10302) വച്ച് നടത്തപ്പെടും.

ഡിസംബര്‍ 15 വെള്ളിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ രാത്രി 8 മണി വരെ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്റ്റാറ്റന്‍ഐലന്റില്‍ പൊതുദര്‍ശനം. ഡിസംബര്‍ 16 ശനിയാഴ്ച രാവിലെ 9 മണിക്ക് സംസ്‌കാര ശുശ്രൂഷകള്‍ പ്രസ്തുത ദേവാലയത്തില്‍ വച്ചു നടത്തപ്പെടും. തുടര്‍ന്ന് സംസ്‌കാരം സെന്റ് പീറ്റേഴ്‌സ് സെമിത്തേരിയില്‍ (St. Peters Cemetery, 52 Tyler Avenue, Staten Island, NY 10310).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest