advertisement
Skip to content

പാം ഇന്റർനാഷണൽ "കരുതൽ " ഉത്‌ഘാടനം പുതുവര്‍ഷപ്പുലരിയില്‍

കാൽഗറി: പാം ഇന്റർനാഷണലിൻറെ നേതൃത്വത്തിൽ രണ്ടാമത്  പെയിൻ  & പാലിയേറ്റിവ്  കെയർ യൂണിറ്റായ    "കരുതൽ "  ഉത്‌ഘാടനം  പുതുവര്ഷപ്പുലരിയിൽ .

പന്തളം എൻ.എസ്.എസ് പോളിടെക്നിക് കോളേജ് ഗ്ലോബൽ അലുമിനിയായ  2007 ൽ രൂപം കൊണ്ട   പാം ഇന്റർനാഷണലിൻറെ നേതൃത്വത്തിൽ  പന്തളം പോളിടെക്‌നിക്കിന്റെ  പരിസര പ്രദേശത്തിശങ്ങളിലും    മന്നുള്ളിടത്തും  ജീവ കാരുണ്യ പ്രവർത്തനം നടത്തുന്ന  "കർമ്മ ' യുടെ പെയിൻ  & പാലിയേറ്റിവ്  കെയർ യൂണിറ്റിന്റെ  രണ്ടാമത് സംരംഭമായ "കരുതൽ "   2025  ജനുവരി  ഒന്നാം തിയതി രാവിലെ ഒൻപതു മണിക്ക്  കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ശ്രീ.  ചിറ്റയം  ഗോപകുമാർ നിർവഹിക്കുന്നു .  പന്തളം നഗരസഭാ ചെയർമാൻ ശ്രീ . അച്ചൻകുഞ്ഞ് ജോൺ മുഖ്യ അതിഥിയായ ചടങ്ങിൽ ശ്രീ. സി. എസ്  മോഹൻ (ചെയർമാൻ സേവാ ശക്തി ഫൌണ്ടേഷൻ ), ഡോക്ടർ . പുനലൂർ സോമരാജൻ ( സെക്രട്ടറി ഗാന്ധി ഭവൻ ) എന്നിവർ ആശംസകൾ നേരുന്നു.

ഈ സംരംഭത്തിന്റെ വിജയത്തിനായി  പാം ഇന്റർനാഷനലിന്റെ  ഭാരവാഹികളായ തുളസീധരൻ പിള്ള , അനിൽ നായർ , ശരത് കൃഷ്ണ പിള്ള , അനിൽ പ്ലാച്ചേരിൽ , രാജേഷ് പിള്ള  എന്നിവരും സഹപ്രവർത്തകരും  ആത്മാർത്ഥമായി പ്രവർത്തിക്കുന്നു.


വാർത്ത : ജോസഫ് ജോൺ കാൽഗറി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest