advertisement
Skip to content

റസീന ഹൈദർ എഴുതിയ പല്ലില്ലാത്ത ചിരികൾ ബുക്ക് റിവ്യൂ

നിഷ്കളങ്ക ബാല്യത്തിന്റെ ഓർമ്മകളിലേക്ക് പോകുന്നവയാണ് കുറിപ്പുകളിൽ ഭൂരിഭാഗവും. പല കുറിപ്പുകളും നമ്മിൽ ഗൃഹാതുരത്വമുണ്ടാക്കും.

Raseena Hyder

തെളിച്ചമുള്ള ഓർമ്മകൾ.... നന്മയുള്ള ഒരു മനസ്സ്.... വ്യക്തതയുള്ള കാഴ്ചകൾ.... ഇവയിൽ നിന്നെല്ലാം കാച്ചിക്കുറുക്കിയെടുക്കുന്ന മികച്ച ചിന്തകൾ.   എഴുത്ത് ലളിതം, സുന്ദരം, അതേ സമയം ചിന്തനീയം.    റസീന ഹൈദരുടെ Raseena Hyder പല്ലില്ലാത്ത ചിരികൾ എന്ന പുസ്തകത്തെ ഇങ്ങനെ ചുരുക്കിപ്പറയാം.

നിഷ്കളങ്ക ബാല്യത്തിന്റെ ഓർമ്മകളിലേക്ക് പോകുന്നവയാണ് കുറിപ്പുകളിൽ ഭൂരിഭാഗവും.   പല കുറിപ്പുകളും നമ്മിൽ ഗൃഹാതുരത്വമുണ്ടാക്കും.   ഗ്രാമത്തിന്റെ ഇടവഴികളും സ്കൂളും സുഹൃത്തുക്കളും പഴയ സുഹൃത്തുക്കളെ കണ്ടു മുട്ടലും ഒക്കെയായി വായനയുടെ ഇടയിലെപ്പോഴോക്കെയോ നാമും നമ്മുടെ ബാല്യകാലങ്ങളിലേക്ക് വായനക്കിടയിൽ വഴി തെറ്റാം.    ജീവിതത്തിലെ ദുരന്തങ്ങളും മരണവുമെല്ലാം ഇടയ്ക്ക് തല കാണിക്കുന്നുമുണ്ട്.

സ്കൂൾ തലത്തിൽ ഒരു ചിത്ര രചനയ്ക്ക് പോയി എളുപ്പത്തിൽ ചിത്രം വരച്ചു പുറത്തു വരികയും ഒടുവിൽ ഒന്നാം സമ്മാനം ലഭിച്ചപ്പോൾ അത്ഭുതപ്പെടുകയും ചെയ്ത ഒരനുഭവം ഈ കുറിപ്പുകളിലൊന്നിലുണ്ട്.  എനിക്ക് അത്ഭുതം തോന്നിയില്ല.  കാരണം അനുഭവങ്ങളെ ഒരു ചിത്രം പോലെ ഒപ്പിയെടുക്കുന്ന മനസ്സിനേ അത് അത് പോലെ വാക്കിൽ പകർത്താൻ കഴിയൂ.   അതിലെ വ്യക്തത ചിത്രങ്ങളിലേക്ക് പകർത്താനായാൽ അവ ലളിതമെന്ന് തോന്നുമ്പോഴും മികച്ചവയായിരിക്കും.   മികച്ച ചിന്തകളെ ലളിതമായി എഴുതുക എന്നത് അധികം പേർക്ക് കഴിയുന്ന കാര്യമല്ല.

പരിമിതമായ അനുഭവപരിസരത്തു നിന്ന് കൊണ്ടാണ് എഴുത്തുകാരി പുസ്തകത്തിലേക്കുള്ള കുറിപ്പുകൾ എഴുതിയിരിക്കുന്നത്.   അനുഭവപരിസരങ്ങൾ വിപുലമാക്കുകയോ മറ്റുള്ളവരുടെ അനുഭവങ്ങൾ സ്വന്തമാക്കി കഥാ രൂപത്തിൽ എഴുതാനുള്ള കഴിവ് പ്രകടിപ്പിക്കുകയോ ചെയ്താൽ കൂടുതൽ നല്ല എഴുത്ത് ഈ എഴുത്തുകാരിൽ നിന്ന് ലഭിക്കും.   ഒരു ചെറുകഥാ സമാഹാരം എന്നാണ് പുസ്തകത്തെ പറഞ്ഞിരിക്കുന്നതെങ്കിലും കൈവിരലിൽ എണ്ണാവുന്ന ചിലവ മാത്രം കഥ എന്ന് തോന്നുകയും ബാക്കിയെല്ലാം അനുഭവങ്ങൾ തന്നെ എന്ന് നിസ്സംശയം പറയാവുന്നവയുമാണ്.  ഓർമ്മകൾ വായിക്കുന്നത് ഇഷ്ടമുള്ള ഒരാളെന്ന നിലയിൽ എനിക്ക് ഈ വായന ഇഷ്ടപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest