പൊതുസമൂഹത്തിന്റെ നന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു യോഹാൻ മെത്രാപ്പോലീത്ത. യേശുക്രിസ്തുവിന്റെ പ്രധാനപ്പെട്ട രണ്ട് കൽപ്പനകൾ ഒന്നാമതായി ലോകം മുഴുവൻ സുവിശേഷം എത്തിക്കുന്ന കാര്യത്തി ലും രണ്ടാമതായി ദരിദ്രരെ സഹായിക്കുന്ന കാര്യത്തിലും അതീവ ശ്രദ്ധാലുവായിരുന്നു, തിരുമേനി. നന്മ മാത്രം ചെയ്ത ഇദ്ദേഹം ഇത്ര സമ്പന്നൻ ആയിട്ടും അഹങ്കാരമില്ലാത്ത ലാളിത്യ ജീവിതത്തിൻ്റെ ഉത്തമ ഉദാഹരണം കൂടിയായിരുന്നു. ബൈബിളിന്റെ അന്തസത്ത മനസ്സിലാക്കി ജീവിച്ച ബിഷപ്പ് സമൂഹത്തിനുവേണ്ടി ജീവിതമർപ്പിച്ച, സാമൂഹിക പ്രതിബദ്ധതയുള്ള, മറ്റുള്ളവർക്ക് വേണ്ടി ജീവിച്ച രാജ്യത്തിന് തന്നെ ഏറ്റവും പ്രയോജനം ചെയ്ത ബിഷപ്പ് ആയിരുന്നു യോഹാൻ മെത്രാപ്പോലീത്ത.
ക്രിസ്ത്യൻ പ്രസ് അസോസിയേഷന്റെ നേതൃത്വത്തിൽ റാന്നി വചനഘോഷണം ക്രിസ്ത്യൻ സെൻ്റെറിൽ നടന്ന ഏഷ്യയിലെ മിഷ്യൻ പ്രവർത്തനങ്ങളും മോർ അത്തനാസിയസ് യോഹാൻ മെത്രാപ്പോലീത്തായും എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പ്രൊഫസർ പിജെ കുര്യൻ.
ക്രിസ്ത്യൻ പ്രസ് അസോസിയേഷൻ പ്രസിഡണ്ട് പാസ്റ്റർ തോമസ്കുട്ടി പുന്നൂസ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ,മാത്യൂസ് മോർ സിൽവാനിയോസ് എപ്പിസ്കോപ്പ, മുൻ എംഎൽഎ രാജു എബ്രഹാം, ക്നാനായ സമുദായ സെക്രട്ടറി ടി ഒ എബ്രഹാം തോട്ടത്തിൽ, മൗണ്ട് സീയോൻ മെഡിക്കൽ കോളേജ് മാനേജിങ് ഡയറക്ടർ ജോഎബ്രഹാം കല മണ്ണിൽ, റിങ്കു ചെറിയാൻ ,റെജി താഴമൺ ,അഡ്വക്കേറ്റ് കെ ജയവർമ്മ ,ശ്രീമതി ഗ്രേസി ഫിലിപ്പ് ,സമദ് മേപ്പുറത്ത് ,ഫാദർ ബിജു എ എസ് ,ഷാജി തേക്കാട്ടിൽ ,മേഴ്സി പാണ്ടിയത് ,ഫാദർ അജു ,ജോമോൻ കൊച്ചെത്ത് ,ജെന്റിൽ ജിൻഷാദ് തുടങ്ങിയവർ പ്രസംഗിച്ചു.