advertisement
Skip to content

യു.കെ വെയില്‍സില്‍ വിവിധ സ്പെഷ്യാലിറ്റി ഡോക്ടര്‍മാര്‍ക്ക് അവസരം; അഭിമുഖം നവംബറില്‍.

യുണൈറ്റഡ് കിംങ്ഡം (യു.കെ) വെയില്‍സില്‍ (NHS) വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 നവംബര്‍ 07 മുതല്‍ 14 വരെ തീയ്യതികളില്‍ എറണാകുളത്ത് നടക്കും (PLAB ആവശ്യമില്ല). സീനിയർ ക്ലിനിക്കൽ ഫെല്ലോസ് (ശമ്പളം: £43,821 - £68,330) എമർജൻസി മെഡിസിൻ, അക്യൂട്ട് മെഡിസിൻ, ഓങ്കോളജി ഡിപ്പാര്‍ട്മെന്റിലേയ്ക്കും സ്പെഷ്യാലിറ്റി ഡോക്ടർമാർ (ശമ്പളം: £59,727 - £95,400) ഓങ്കോളജി, ഗ്യാസ്‌ട്രോഎന്ററോളജി/ഹെപ്പറ്റോളജി (ന്യൂറോഎൻഡോക്രൈൻ ട്യൂമര്‍) ഇന്റർനാഷണൽ സീനിയർ പോർട്ട്ഫോളിയോ പാത്ത് വേ ഡോക്ടർമാർ (ശമ്പളം: £96,990 - £107,155) കാർഡിയോളജി, എമർജൻസി മെഡിസിൻ, റേഡിയോളജി, ഡയബറ്റിസ്, പാത്തോളജി, യൂറോളജി, ഹെമറ്റോളജി എന്നീ സ്പെഷ്യാലിറ്റികളിലാണ് അവസരം.

ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ സി.വി യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്സ്പോര്‍ട്ടിന്റെ പകര്‍പ്പ് എന്നിവ സഹിതം www.nifl.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച്

2024 ഒക്ടോബര്‍ 23 നകം അപേക്ഷ നല്‍കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest