ലോകത്തുള്ള എല്ലാ മലയാളികളുടെയും ആരാധ്യ പുരുഷനായിരുന്ന ഉമ്മൻ ചാണ്ടി വിദേശ മലയാളികളുടെയും പ്രീയങ്കരനായിരുന്നു എന്ന് മുൻ ഫോകാനാ പ്രസിഡന്റും ഒഐസിസി ഫ്ലോറിഡാ ചാപ്റ്റർ പ്രസിഡന്റ്റുമായ ജോർജി വർഗീസ് പ്രസ്ഥാവിച്ചു.
ഈ വേർപാട് വിദേശത്തുള്ള ഞങ്ങൾക്കുള്ള നഷ്ടമാണ്. ഓരോ മലയാളിയുടെയും പ്രശ്നങ്ങളെ മനസ്സിലാക്കാനും പരിഹരിക്കാനും ഉമ്മൻ ചാണ്ടിക്ക് പ്രത്യേക കഴിവായിരുന്നു.
മരണ വാർത്ത അറിഞ്ഞ അന്ന് വൈകിട്ട് തന്നെ ഫ്ലോറിഡാ ഡേവിയിലുള്ള ഗാന്ധി സ്‌ക്വയറിൽ നടത്തിയെ മീറ്റിംഗിൽ ഒഐസിസി പ്രവർത്തകരും സുഹൃത്തുക്കളും പങ്കെടുത്തു. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന ശൈലി ഏറ്റെടുക്കാൻ പുതിയ നേതാക്കളും കോൺഗ്രസ്സും തയ്യാർ ആവണം. ഇപ്പോഴത്തെ ഭരണത്തെയോ മന്ത്രിമാരെയോ മുഖ്യ മന്ത്രിയെയോ ഉപദേശിക്കാൻ ഞങ്ങൾ ആരുമല്ല. കണ്ണൊണ്ടെങ്കിൽ അവർ അത് തുറന്നു ജനങ്ങൾ ആഗ്രഹിക്കുന്ന ഭരണം എന്താണ് എന്ന് കാണട്ടെ. പ്രവർത്തകർ തുറന്ന ചർച്ചയിൽ കൂടി ഉമ്മൻ ചാണ്ടിയുടെ ഭരണത്തെ കേരളത്തിന്റെ സുവർണ കാലഘട്ടമായി വിലയിരുത്തി.
ഒഐസിസി നേതാക്കളായ ഡോ.മാമ്മൻ സി ജേക്കബ്, സാജൻ കുര്യൻ,ജോയി കുറ്റിയാനി, ജോർജ് മാലിയിൽ, മിസ്സസ് ബിനു ചിലമ്പത്തു, മാത്തുക്കുട്ടി തുമ്പമൺ,
എബി ആനന്ദ്, മനോജ് ജോർജ്, ബാബു കല്ലിടുക്കിൽ, അസിസ്സി നടയിൽ,ജോസ് വടപ്പറമ്പിൽ, സുശീൽ കുമാർ, ജെയിൻ വാതിയാലിൽ, ബിനു പാപംച്ചൻ, റോബിൻ ആന്റണി, ബിജോയ് സേവിയർ എന്നിവർ അനുശോചന പ്രസംഗങ്ങൾ നടത്തി.