advertisement
Skip to content

വണ്‍പ്ലസ് 11ആര്‍ സ്മാര്‍ട്ട്‌ഫോണിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചു

ഇന്ത്യന്‍ വിപണിയില്‍ വണ്‍പ്ലസ് 11ആര്‍ സ്മാര്‍ട്ട്‌ഫോണിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചു. ഈ മാസം ആദ്യം നടന്ന വണ്‍പ്ലസ് ക്ലൌഡ് 11 ഇവന്റില്‍ വച്ചാണ് ഈ ഡിവൈസ് ലോഞ്ച് ചെയ്തത്. ഈ മാസം അവസാനത്തോടെയാണ് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് എത്തുന്നത്. ഇപ്പോള്‍ ഈ ഡിവൈസ് പ്രീബുക്ക് ചെയ്യുന്ന ആളുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും ഡിസ്‌കൗണ്ടുകളും ലഭിക്കും. വണ്‍പ്ലസ് 11ആര്‍ സ്മാര്‍ട്ട്‌ഫോണിന്റെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന് 39,999 രൂപയാണ് വില. ഈ ഡിവൈസിന്റെ 16 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 44,999 രൂപയാണ് വില. ആമസോണ്‍ ഇന്ത്യ, വണ്‍പ്ലസ് വെബ്സൈറ്റ്, വണ്‍പ്ലസ് സ്റ്റോര്‍ ആപ്പ്, വണ്‍പ്ലസ് എക്സ്പീരിയന്‍സ് സ്റ്റോറുകള്‍ എന്നിവ വഴിയാണ് ഈ ഡിവൈസിന്റെ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിരിക്കുന്നത്. സോണിക് ബ്ലാക്ക്, ഗാലക്റ്റിക് സില്‍വര്‍ കളര്‍ ഓപ്ഷനുകളിലും ഈ ഫോണ്‍ ലഭ്യമാകും.

വണ്‍പ്ലസ് 11ആര്‍ പ്രീ ഓര്‍ഡര്‍ ചെയ്യുന്ന ആളുകള്‍ക്ക് ആകര്‍ഷകമായ ഓഫറുകളും കമ്പനി നല്‍കുന്നുണ്ട്. ഐസിഐസിഐ ബാങ്ക്, സിറ്റി ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഇഎംഐ ഇടപാടുകളില്‍ 1,000 രൂപ കിഴിവ് ലഭിക്കും. ഐസിഐസിഐ ബാങ്ക് കാര്‍ഡ് ഉടമകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇടപാടുകളിലും ഇതേ കിഴിവ് നേടാം. റെഡ് കേബിള്‍ ക്ലബ് അംഗങ്ങള്‍ക്ക് വണ്‍പ്ലസ് 11ആര്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുമ്പോള്‍ 2,000 രൂപ കിഴിവ് ലഭിക്കും. വണ്‍പ്ലസ് 11ആര്‍ പ്രീ-ഓര്‍ഡര്‍ ചെയ്താല്‍ നിങ്ങള്‍ക്ക് വണ്‍പ്ലസ് ഒരു പരിമിത കാല ബണ്ടില്‍ ഓഫറും നല്‍കുന്നുണ്ട്. ഇതിലൂടെ വണ്‍പ്ലസ് ബഡ്‌സ് Z2 സൌജന്യമായി നേടാം. ആമസോണില്‍ 4,999 രൂപ വിലയുള്ള ബഡ്‌സ് ആണ് സൗജന്യമായി ലഭിക്കുന്നത്. ഇത് കൂടാതെ വണ്‍പ്ലസ് ബഡ്സ് പ്രോ 2, വണ്‍പ്ലസ് നോര്‍ഡ് ബഡ്സ് സിഇ എന്നിവയ്ക്ക് 16 ശതമാനം വരെ കിഴിവും കമ്പനി നല്‍കുന്നുണ്ട്.

6.7 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് വണ്‍പ്ലസ് 11ആര്‍ സ്മാര്‍ട്ട്‌ഫോണിലുള്ളത്. കര്‍വ്ഡ് എഡ്ജുകളുമായി വരുന്ന ഡിസ്‌പ്ലെയില്‍ 2160Hz PWM ഡിമ്മിങ് സപ്പോര്‍ട്ടും 1450 നിറ്റ്‌സ് പീക്ക് ബ്രൈറ്റനസും 120Hz റിഫ്രഷ് റേറ്റുമുണ്ട്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 8+ ജെന്‍ 1 ചിപ്സെറ്റിന്റെ കരുത്തിലാണ് ഈ ഡിവൈസ് പ്രവര്‍ത്തിക്കുന്നത്. LPDDR5X റാം, UFS 3.1 സ്റ്റോറേജും ഈ ഡിവൈസില്‍ വണ്‍പ്ലസ് നല്‍കിയിട്ടുണ്ട്. വണ്‍പ്ലസ് 11ആര്‍ സ്മാര്‍ട്ട്‌ഫോണില്‍ 50 മെഗാപിക്‌സല്‍ സോണി IMX890 പ്രൈമറി ക്യാമറയുണ്ട്. ഇതിനൊപ്പം 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ക്യാമറയും 2 മെഗാപിക്‌സല്‍ മാക്രോ സെന്‍സറും അടങ്ങുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പ്രധാന ആകര്‍ഷണം. സെല്‍ഫികള്‍ക്കും വീഡിയോ കോളുകള്‍ക്കുമായി 16 മെഗാപിക്‌സല്‍ ക്യാമറയും ഈ ഡിവൈസിലുണ്ട്. വണ്‍പ്ലസ് 10ആര്‍ സ്മാര്‍ട്ട്‌ഫോണില്‍ 100W ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയാണുള്ളത്. 25 മിനിറ്റിനുള്ളില്‍ ബാറ്ററി പൂജ്യത്തില്‍ നിന്ന് 100 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ ഈ ഫാസ്റ്റ് ചാര്‍ജറിന് സാധിക്കുമെന്ന് വണ്‍പ്ലസ് അവകാശപ്പെടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest