എഡ്മിന്റൻ : ആൽബർട്ടയിലെ ആദ്യകാല മലയാളി അസ്സോസിയേഷനായ കനേഡിയൻ കേരള കൾച്ചറൽ അസോസിയേഷൻ (CKCAA) 2024 ഓണം വിപുലമായി ആഘോഷിച്ചു. 2024 ലെ ഓണാഘോഷം നിരവധി രാഷ്രീയ സാമൂഹിക പ്രവർത്തകരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. പ്രസിഡന്റ് ടോം ഈപ്പൻ, വൈസ് പ്രസിഡന്റ് റേച്ചൽ മാത്യു, സെക്രട്ടറി ഗ്രേസ് ആന്റണി, പ്രോഗ്രാം കോഓർഡിനേറ്റർ നിതിൻ നാരായണ, ഫുഡ് കമ്മിറ്റി ചെയർ സജീവ് ആൻഡ്രൂസ് എന്നിവർ ഓണാഘോഷ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി.
വിവിധ നൃത്തങ്ങൾ, ഗാനങ്ങൾ എന്നിവ ഉൾപ്പെട്ട ദൃശ്യ- ശ്രവ്യ വിരുന്ന് CKCAA ഒരുക്കിയിരുന്നു. സംഘടനയുടെ പൂർവകാല പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ജേക്കബ് കുര്യൻ, P C ജോർജ്, P D വർഗീസ്, R S പണിക്കർ, എന്നീ വ്യക്തികളെ ഫലകവും പൊന്നാടയും നൽകി വേദിയിൽ ആദരിച്ചു. മാഗസിൻ പബ്ലിഷർ മാത്യു കിടങ്ങൻ 'ആൽബെർട്ട മലയാളി മാഗസിൻ' 2024 വാർഷിക പതിപ്പ് പ്രകാശനം ചെയ്തു. ബിൽഡിംഗ് പ്രൊജക്റ്റ് ഡയറക്ടർ ജോർജ് ചെറിയാൻ സമ്മാനങ്ങൾ വിതരണം ചെയ്തു. തുടർന്നു നടന്ന വിഭവസമൃദ്ധമായ ഓണസദ്യയോടു കൂടി പരിപാടികൾ സമംഗളം പര്യവസാനിച്ചു .
വാർത്ത: ജോസഫ് ജോൺ കാൽഗറി