advertisement
Skip to content

മലയാളികൾ തിരുവോണലഹരിയിൽ

എല്ലാ മാന്യവായനക്കാർക്കും ഓണാശംസകൾ

മനുഷ്യരെല്ലാം ഒന്നായിരുന്ന ഒരു ഗതകാല സ്മരണയുമായി മലയാളികൾ ഇന്ന് ഓണം ആഘോഷിക്കുന്നു. മഹാബലിചക്രവർത്തിയുടെ കീഴിൽ മലയാള നാട്ടിൽ വലിപ്പച്ചെറുപ്പമില്ലാതെ ഇല്ലായ്മയും വല്ലായ്മയുമില്ലാതെ എല്ലാവരും ഏകസഹോദരങ്ങളെപ്പോലെ ജീവിച്ചിരുന്നനുവെന്നുള്ള വിശ്വാസമാണ് ഓണാഘോഷത്തിന്റെ അടിസ്ഥാനം. ലോകത്തെ ഏറ്റവും ഉദാത്തമായൊരു സങ്കൽപ്പത്തിന്റെ ഓർമ്മകളിലൂടെ മലയാളികൾ നടത്തുന്ന ആഘോഷം. കള്ളപ്പറയും ചെറുനാഴിയുമില്ലാത്ത എളളോളം പൊളിവചനങ്ങളില്ലാത്ത ഒരു കാലത്തിന്റെ സ്മരണയാണ് ഓണം.

കാണം വിറ്റും ഓണം ഉണ്ണണമെന്നാണ് ഓണത്തിന്റെ കാതലായ സങ്കൽപ്പം. പണക്കാരനും പാമരനും ഒരുപോലെ ഓണം ആഘോഷിക്കുന്നു എന്നതാണ് ഇതിലെ സങ്കൽപ്പം. മലയാളികൾ പൂക്കളമൊരുക്കിയും പുത്തൻ വസ്ത്രങ്ങൾ അണിഞ്ഞും. വിഭവസമൃദ്ധമായ സദ്യയൊരുക്കിയുമൊക്കെയാണ് മലയാളികൾ ഓണത്തെ വരവേൽക്കുന്നത്. ദേവലോകം പോലെ മലയാളക്കരയെ സമ്പന്നമാക്കിയുള്ള ഭരണം കാഴ്ചവച്ചിരുന്ന മഹാബലി ചക്രവർത്തിയെ മഹാവിഷ്ണു വാമന അവതാരമായി അവതരിച്ച് പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തിയെന്നാണ് സങ്കൽപ്പം. വർഷത്തിലൊരിക്കൽ തന്റെ പ്രജകളെ കാണാനായി വരാനുള്ള അനുമതിയോടെയാണ് മഹാബലി പാതാളത്തിലേക്ക് പോവുന്നത്.

അത്തംമുതൽ പത്തുനാൾ മലയാളികൾ പൂക്കളമൊരുക്കി മഹാബലി തമ്പുരാനെ വരവേൽക്കുന്നതാണ് ഓണത്തിന്റെ പതിവ് കാഴ്ച. കൊറോണയും അതിനുമുൻപ് കേരളത്തത്തിലുണ്ടായ വെള്ളപ്പൊക്കവും മറ്റും ഓണത്തിന്റെ പ്രൗഡിക്ക് അൽപ്പം മങ്ങലേൽപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷംമുതൽ മലയാളികൾ ഓണത്തെ നെഞ്ചിലേറ്റുന്ന കാഴ്ചയാണ് നാം കണ്ടത്. ഈ വർഷം കേരളത്തിൽ ഏറ്റവും ഗംഭീരമായാണ് ഓണാഘോഷം നടക്കുന്നത്. മാർക്കറ്റിലും തുണിക്കടകളിലും അത്യപൂർവ്വമായ തിരക്കാണ് അനുഭവപ്പെട്ടത്. വിമാനക്കമ്പനികളുടെ കഴുത്തറപ്പൻ ടിക്കറ്റ് നിരക്കുകൾ കാരണം നിരവധി പ്രവാസിമലയാളികൾക്ക് ജന്മനാട്ടിലെ ഓണാഘോഷത്തിൽ കുടുംബങ്ങളോടൊപ്പം പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. കേരളത്തിന് പുറത്തുള്ള മലയാളികൾക്കും യാത്രാസൗകര്യത്തിന്റെ അപര്യാപ്തത ഈവർഷവും വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കിയത്.

ലേകത്തിന്റെ ഏതു കോണിലായാലും തിരുവോണനാളിൽ മലയാളികൾ ഓണപൂക്കളവും സദ്യയും ഒരുക്കിയിരിക്കും. ഐശ്വര്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകം കൂടിയാണ് ഓണം. സംസ്ഥാന സർക്കാറിന്റെ ഓണാഘോഷ പരിപാടികൾ തൃപ്പൂണിത്തുറ ഓണം നഗരിയിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തിരുന്നത്. സംസ്ഥാന വിനോദ സഞ്ചാര വരുപ്പിന്റെ ഓണാഘോഷം തിരുവനന്തപുരത്ത് വിവിധ പരിപാടികളോടെ നടക്കുകയാണ്. നടൻ ഫഹദ് ഫാസിലും മല്ലികാ സാരാഭായും പങ്കെടുത്ത ഉദ്ഘാടന ചടങ്ങും ഏറെ ആകർഷകമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest