advertisement
Skip to content

ഒക്‌ലഹോമയിൽ ഇരട്ടക്കൊലപാതകം നടത്തിയ ഫിലിപ്പ് ഹാൻ‌കോക്കിൻറെ വധ ശിക്ഷ നടപ്പാക്കി

പി പി ചെറിയാൻ

മക്കലെസ്റ്റർ - ഒക്‌ലഹോമ സിറ്റിയിൽ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻ‌കോക്കിൻറെ വധ ശിക്ഷ വ്യാഴാഴ്ച രാവിലെ നടപ്പാക്കി.അദ്ദേഹത്തിന് 59 വയസ്സായിരുന്നു.

ആറ് വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം 2021 ഒക്‌ടോബർ അവസാനം വധശിക്ഷ പുനരാരംഭിച്ചതിന് ശേഷം ഇത് സംസ്ഥാനത്തിന്റെ 11-ാമത്തെ വധശിക്ഷയാണ്.ഈ വർഷം വധിക്കപ്പെട്ട നാലാമത്തെയും.

ഗവർണർ കെവിൻ സ്റ്റിറ്റ് ദയാഹർജി തള്ളിയതിനെത്തുടർന്ന് 2001-ലെ ഇരട്ടക്കൊലപാതകത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫിലിപ്പ് ഡീൻ ഹാൻ‌കോക്കിനെ വധ ശിക്ഷ നടപ്പാക്കുകയായിരുന്നു .

മാരകമായ വിഷ മിശ്രിതം കുത്തിവയ്പ്പിന് ശേഷം ഒക്ലഹോമ സ്റ്റേറ്റ് പെനിറ്റൻഷ്യറിയിൽ വെച്ച് രാവിലെ 11:29 ന് ഹാൻകോക്കിന്റെ മരണം സ്ഥിരീകരിച്ചു.

2001-ൽ ഒക്‌ലഹോമ സിറ്റിയിൽ രണ്ടുപേരെ മാരകമായി വെടിവെച്ചുകൊന്നതായി ഹാൻകോക്ക് സമ്മതിച്ചെങ്കിലും സ്വയരക്ഷയ്ക്കുവേണ്ടിയാണ് താൻ കൊലപ്പെടുത്തിയതെന്ന് ഗർണിയിൽ നിന്നുള്ള അവസാന പ്രസ്താവനയിൽ ഹാൻകോക്ക് പറഞ്ഞു.ബുധനാഴ്ച അവസാന ഭക്ഷണത്തിനായി ഹാൻകോക്ക് ഫ്രൈ ചിക്കനും റൂട്ട് ബിയറും കഴിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest