തിരുവന്തപുരം: 2024 ജൂണില്‍ കുവൈറ്റിലെ മംഗെഫിൽ ഫ്ലാറ്റ് സമുച്ചയത്തിലുണ്ടായ അഗ്നിബാധയെതുടര്‍ന്ന് നോര്‍ക്ക റൂട്ട്സിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഹെല്‍പ്ഡെസ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരേയും പ്രവാസികേരളീയരുടെ ഭൗതികശരീരം നാട്ടില്‍ വീടുകളിലെത്തിക്കുന്നത് സഹായിച്ച ആംബുലന്‍സ് ഡ്രൈവര്‍മാരെയും ആദരിച്ചു. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ആശംസാപത്രം കൈമാറി. അപകടമറിഞ്ഞ് ഒരുമണിക്കൂറിനുളളില്‍ തന്നെ പ്രവാസി സംഘടനയായ കല കുവൈറ്റിന്റെ പിന്തുണയോടെ ഹെല്‍പ്ഡെസ്ക് ആരംഭിക്കാനായി. ദുരന്തത്തില്‍ മരിച്ച പ്രവാസികേരളീയരുടെ ഭൗതികശരീരം 24 മണിക്കൂറിനകം നാട്ടിലെത്തിക്കാനായത് ഹെല്‍പ്ഡസ്ക് പ്രകവര്‍ത്തകരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തനങ്ങളാണെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.