വിദേശരാജ്യങ്ങളിലെ കേരളീയര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുന്ന നോര്‍ക്ക റൂട്ട്സിന്റെ പ്രവാസി ലീഗല്‍ എയ്ഡ് സെല്ലില്‍ (PLAC) മിഡ്ഡില്‍ ഈസ്റ്റ് മേഖലയില്‍ ഏഴു ലീഗൽ കൺസൾട്ടന്റുമാരെ നിയമിച്ചു. സൗദി അറേബ്യയിലെ ജിദ്ദയില്‍ ഷംസുദ്ദീൻ ഓലശ്ശേരി, ദമ്മാമില്‍ തോമസ് പിഎം, കുവൈറ്റില്‍ രാജേഷ് സാഗർ, യു.എ.ഇ അബുദാബിയില്‍ സാബു രത്നാകരൻ, സലീം ചോലമുക്കത്ത് ദുബായ്-ഷാര്‍ഷ മേഖലയില്‍ മനു. ജി, അനല ഷിബു എന്നിവരെയാണ് ആദ്യഘട്ടത്തില്‍ നിയമിച്ചത്. ജി.സി.സി രാജ്യങ്ങളില്‍ കൂടുതൽ ലീഗൽ കൺസൾട്ടന്റുമാരെ നിയമിക്കാനാണ് ശ്രമമെന്ന് നോർക്ക-റൂട്ട്സ് സി.ഇ.ഒ. അജിത് കോളശ്ശേരി അറിയിച്ചു. വിദേശ രാജ്യങ്ങളിലെ നിയമത്തെക്കുറിച്ചുള്ള അജ്ഞതകൊണ്ടും, ചെറിയ കുറ്റകൃത്യങ്ങള്‍ കാരണവും, തന്റെതല്ലാത്ത കാരണങ്ങളാലും നിയമക്കുരുക്കില്‍ അകപ്പെടുന്ന പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് PLAC.

