advertisement
Skip to content
GCCLatest

ജി.സി.സിയിലും മലേഷ്യയിലും നോർക്ക ലീഗൽ കൺസൾട്ടന്റുരെ ക്ഷണിക്കുന്നു

തിരുവന്തപുരം : സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോർക്ക റൂട്ട്സിന്റെ പ്രവാസി നിയമസഹായ പദ്ധതിയിലേയ്ക്ക് കേരളീയരായ ലീഗൽ കൺസൾട്ടന്റുമാരെ ക്ഷണിക്കുന്നു. സൗദി അറേബ്യ (ദമ്മാം, റിയാദ്, ജിദ്ദ), യുഎഇ (ഷാർജ), ഒമാൻ (മസ്‌കറ്റ്), ഖത്തർ (ദോഹ), മലേഷ്യ (ക്വലാലംപൂർ), ബഹ്‌റൈൻ (മനാമ), ബഹ്റൈൻ (മനാമ) ഖത്തർ (ദോഹ), മലേഷ്യ (ക്വാലാലംമ്പൂർ) എന്നിവിടങ്ങളിലാണ് ഒഴിവുകള്‍. അഭിഭാഷകനായി കേരളത്തിലും അപേക്ഷ നല്‍കുന്ന രാജ്യത്തും (നിയമമേഖലയില്‍) കുറഞ്ഞത് 2 വർഷം പ്രവൃത്തി പരിചയം ഉള്ള വ്യക്തിയായിരിക്കണം. താല്‍പര്യമുളളവര്‍ www.norkaroots.org വെബ്ബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്യേണ്ടതാണ്. പൂരിപ്പിച്ച അപേക്ഷയുടെ സ്കാന്‍ ചെയ്ത കോപ്പിയും മറ്റ് അനുബന്ധ രേഖകളുടെ പകര്‍പ്പുകളുമായി ceo.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തിലേയ്ക്ക് 2024 സെപ്റ്റംബര്‍ 20 നകം അപേക്ഷ നല്‍കേണ്ടതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest