മഞ്ഞു കൊണ്ട് ഞാൻ
നിന്റെ രൂപം മെനയുന്നു.
അത് വെയിലിൽ
ഉരുകിയൊലിച്ചേക്കാം.
മണൽ കൊണ്ട് ഞാൻ
നിന്റെ മേനി പണിയുന്നു.
ഒരു കാറ്റിൽ അത്
പറന്നടിഞ്ഞേക്കാം.
ശിലയിൽ
മരത്തിൽ
നിന്നെയുണർത്തുന്നു.
അതിനെപ്പോഴും
ഒരേ ഭാവം.
നീയൊരിക്കലും
നീയല്ലാത്തതു പോലെ.
മനസ്സിൽ
കൊത്തിവയ്ക്കുന്നു.
മറവിയുടെ
അനാദിയായ കരങ്ങൾ
അവയെ മൂടുന്നു.
നീയെന്തായിരുന്നു?
എവിടെയായിരുന്നു?
എപ്പോഴായിരുന്നു?
നീ ആയിരുന്നുവോ?
അല്ലായിരുന്നുവോ?
എൻ്റെ പ്രണയമേ!
Mob 9496421481
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.