പി പി ചെറിയാൻ
സൗത്ത് കരോലിന :സൗത്ത് കരോലിന മുൻ ഗവർണറും യുഎന്നിലെ മുൻ അംബാസഡറുമായ ഇന്ത്യൻ അമേരിക്കൻ നിക്കി ഹേലി റിപ്പബ്ലിക്കൻ പ്രൈമറി മത്സരത്തിൽ നിന്നു പിന്മാറി..മത്സരത്തിൽ നിന്നു പിന്മാറിയെങ്കിലും ഡൊണാൾഡ് ട്രംപിനെ എൻഡോർസ് ചെയ്യാതേയും വിജയത്തിൽ ആശംസകൾ അറിയിച്ചുമാണ് തന്റെ പിൻവാങ്ങൽ പ്രഖ്യാപനം നടത്തിയത്.സൂപ്പർ ട്യുസ്‌ഡേ പ്രൈമറികളിൽ ഡൊണാൾഡ് ട്രംപ് വിജയം ഉറപ്പാക്കിയതോടെ ഹേലി പിന്മാറാൻ തീരുമാനം എടുക്കുകയായിരുന്നു.
ഇതോടെ ഇലക്ഷൻ രംഗത്ത് ട്രംപ് റിപ്പബ്ലിക്കൻ പാർട്ടിയിലെ ഏക പ്രസിഡന്റ് സ്ഥാനാർത്ഥിയായി..
ട്രംപ് ഇതിനകം 995 ഡെലിഗേറ്റുകളെ നേടിയപ്പോൾ ഹേലിക്ക് 89 മാത്രമാണ് ലഭിച്ചത് . നാമനിർദേശം നേടുന്നതിന് ട്രംപിന് 1,215 പ്രതിനിധികളെ ലഭിക്കണം.
'എൻ്റെ പ്രചാരണം താൽക്കാലികമായി നിർത്തേണ്ട സമയമായി. സൂപ്പർ ചൊവ്വ ഫലങ്ങൾ എതിരായ പശ്ചാത്തലത്തിൽ ബുധനാഴ്ച രാവിലെ ഒരു പ്രസംഗത്തിൽ ഹേലി പറഞ്ഞു.
പാർട്ടിയിലും പുറത്തും തന്നെ പിന്തുണയ്ക്കാത്തവരുടെ വോട്ട് നേടേണ്ടത് ഡൊണാൾഡ് ട്രംപിൻ്റെ ഉത്തരവാദിത്തമാണ്. അദ്ദേഹം അത് ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഹേലി പറഞ്ഞു.
ഇതോടെ 2020 ആവർത്തിച്ചു കൊണ്ട് ഡൊണാൾഡ് ട്രംപും ജോ ബൈഡനും വീണ്ടും ഏറ്റുമുട്ടുന്നതിനുള്ള സാധ്യത വർധിച്ചു. ജൂലൈയിൽ റിപ്പബ്ലിക്കൻ കൺവെൻഷൻ ട്രംപിനെയും (77) ഓഗസ്റ്റിൽ ഡെമോക്രാറ്റിക് കൺവെൻഷൻ ബൈഡനെയും (81) സ്ഥാനാർഥികളായി പ്രഖ്യാപിക്കും.
നിരവധി കേസുകൾ നേരിടുന്ന ട്രംപിനു 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജയിക്കാനാവില്ല എന്ന വാദം റിപ്പബ്ലിക്കൻ അടിസ്ഥാന വോട്ടർമാർ സ്വീകരിച്ചില്ലെന്നു മാത്രമല്ല ട്രംപിന്റെ പാർട്ടിയിലെ അടിത്തറ ഭദ്രമായിരിക്കുന്നു..
ഹേലിയുടെ പിന്മാറ്റത്തോടെ ട്രംപിനു പ്രചാരണത്തിൽ കൂടുതൽ ശ്രദ്ധ വയ്ക്കാൻ സമയം കിട്ടും. ട്രംപ് ഡിബേറ്റുകളിൽ നിന്നു മാറി നിന്നപ്പോൾ ഹേലി വേദിയിൽ മിന്നിത്തിളങ്ങി ട്രംപ് വിരുദ്ധ പക്ഷത്തിന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. അങ്ങിനെയാണ് അവർക്കു ധനസമാഹരണവും എളുപ്പമായത്.
മൊത്തത്തിൽ, ഹേലിയുടെ നെറ്റ്‌വർക്ക് പരസ്യങ്ങൾക്കായി ഏകദേശം 82 മില്യൺ ഡോളർ ചെലവഴിച്ചു, കൂടാതെ, അമേരിക്കൻസ് ഫോർ പ്രോസ്പിരിറ്റി ആക്ഷൻ, കോച്ച്-അലൈൻ ചെയ്ത സൂപ്പർ പിഎസി ഹാലിയെ പിന്തുണയ്ക്കുന്ന പരസ്യങ്ങൾക്കായി ഏകദേശം 8 മില്യൺ ഡോളറും ചെലവഴിച്ചു.
നിക്കി ഹേലി മത്സരത്തിൽ നിന്നും പിന്മാറി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.
- Advertisement -
- Advertisement -