മ്യൂണിക് ഭാസ്‌കര്‍
ന്യൂയോർക് : FSNONA യുടെ ആഭിമുഖ്യത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള അഞ്ചാമത് ശ്രീനാരായണ കൺവെൻഷൻ കണക്ടിക്കട്ടിലുള്ള ഹോട്ടൽ ഹിൽട്ടണിൽ സമാരംഭിച്ചു.



സ്കൂൾ ഓഫ് വേദാന്ത ഡയറക്ടർ സ്വാമി മുക്താനന്ദ യതി ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ പ്രസിഡന്റ് ശ്രീ സജീവ് ചേന്നാട്ടു ആധ്യക്ഷം വഹിച്ചു . ജനറൽ സെക്രട്ടറി ശ്രീമതി രേണുക ചിറക്കുഴിയിൽ സ്വാഗത പ്രസംഗവും. ഗുരു നിത്യാനന്ദ യതിയുടെ ശിഷ്യനായ ശ്രീ ഷൌക്കത്ത് , ടെക്സാസ് ജഡ്ജ് ശ്രീ സുരേന്ദ്രൻ പട്ടേൽ , ഡോ :ശ്രീ മോഹൻ ഗോപാൽ , fsnona ചെയർമാൻ ഡോ: ചന്ദ്രോത്ത് പുരുഷോത്തമൻ, വൈസ് ചെയർമാൻ അഡ്വക്കേറ്റ് അനിയൻ തയ്യിൽ , അഡ്വ: വാസുദേവൻ കല്ലുവിള എന്നിവർ
ആശംസ പ്രസംഗം നടത്തിയപ്പോൾ ട്രഷർശ്രീ രാജീവ് ഭാസ്കർ , വൈസ്പ്രസിഡണ്ട് ശ്രീ സുനിൽ കുമാർ കൃഷ്ണൻ
ജോയിന്റ് സെക്രട്ടറി ശ്രീമതി മായാ ഷൈജു, ജോയിന്റ് ട്രഷറർ ശ്രീ സഹൃദയൻ പണിക്കർ, കൾച്ചറൽ പ്രോഗ്രം കോർഡിനേറ്റർ സുരേഷ് ബാബു ചിറക്കുഴിയിൽ , ഡോ : കലാമണ്ഡലം ധനുഷാ സന്യാൽ പിന്നണി ഗായകൻ ശ്രീ വിവേകാന്ദൻ ,ശ്രീ സജി കമലാസനൻ , ശ്രീമതി പ്രസന്ന ബാബു , ശ്രീ ഉദയഭാനു പണിക്കർ എന്നിവർ
വേദിയിൽ സന്നിഹിതരായിരുന്നു . ഉദ്‌ഘാടന ചടങ്ങിന് ശേഷം ന്യൂയോർക്കിലെ വിവിധ കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും , ഗായകൻ ശബരീനാഥും സംഘവും അവതരിപ്പിച്ച ഗാനമേളയും ഉണ്ടായിരുന്നു. കൺവെൻഷൻ 14 നു സമാപിക്കും
