ന്യൂയോർക്ക്: അതിർത്തി പ്രതിസന്ധിയുടെ പേരിൽ കമലാ ഹാരിസിനെ അംഗീകരിക്കാൻ ന്യൂയോർക്ക് മേയർ എറിക് ആഡംസ് വിസമ്മതിച്ചതായി ആദ്യം വാർത്ത പുറത്തുവന്നുവെങ്കിലും മണിക്കൂറുകൾക്ക് ശേഷം മേയർ ആഡംസ് കമലാ ഹാരിസിന് പിന്തുണച്ചു രംഗത്തെത്തി.
ഡെമോക്രാറ്റിക് പ്രസിഡൻഷ്യൽ നോമിനിയായി കമലാ ഹാരിസിനെ പിന്തുണച്ചുകൊണ്ട് മേയർ എറിക് ആഡംസ് തൻ്റെ പാർട്ടിയുടെ നേതാക്കൾക്കൊപ്പം നിലയുറപ്പിച്ചു
"യഥാർത്ഥ വിപി ഹാരിസ് പ്രസിഡൻ്റ് ഹാരിസിൻ്റെ തലത്തിലേക്ക് ഉയരുന്നത് നിങ്ങൾ കാണാൻ പോകുന്നു."ഹാരിസിൻ്റെ നേതൃത്വപരമായ കഴിവുകൾ, പൊതു സുരക്ഷ, പ്രസിഡൻ്റ് ജോ ബൈഡൻ്റെ യുഎസ് അതിർത്തി പ്രശ്നം എങ്ങനെ ഏറ്റെടുത്തു എന്നതിൽ പോലും തിങ്കളാഴ്ച മേയർ അവരെ പ്രശംസിച്ചു
"ഞാൻ ദേശീയ നേതൃത്വത്തിൽ നിരാശനാണ്," ആഡംസ് സിഎൻഎൻ്റെ എറിൻ ബർണറ്റിനോട് പറഞ്ഞു. “കുടിയേറ്റ പരിഷ്കരണം കൈകാര്യം ചെയ്യുന്നത് ഈ ഭരണത്തിന് മുമ്പും വർഷങ്ങളായി ഞങ്ങൾ പരാജയപ്പെട്ട കാര്യമാണ്. അത് വളരെ വ്യക്തമായിരുന്നു. നമ്മുടെ രാജ്യത്തേക്ക് വരുന്ന കുടിയേറ്റക്കാരുടെ കുത്തൊഴുക്ക് കൈകാര്യം ചെയ്യാൻ ഞങ്ങൾക്ക് ഒരാളെ, ഒരു നേതാവിനെ ആവശ്യമായിരുന്നു.
എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ് എന്നിവിടങ്ങളിലെ ഭരണകൂടത്തിൻ്റെ നയതന്ത്ര ശ്രമങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പ്രസിഡൻ്റ് ജോ ബൈഡൻ 2021 ൽ ഹാരിസിനെ നിയോഗിച്ചു തെക്കൻ അതിർത്തിയിലെ കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാനും രാജ്യത്തിനായി ഒരു ദീർഘകാല തന്ത്രം സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു
“ഞാൻ ധാരാളം സംസ്ഥാന, നഗര നേതാക്കളുമായി സംസാരിച്ചു, "ഇപ്പോൾ പാർട്ടി ഐക്യത്തിനും അപകടകരമായ റിപ്പബ്ലിക്കൻ അജണ്ടയ്‌ക്കെതിരെ രാജ്യത്തെ ഒരുമിച്ച് കൊണ്ടുവരുന്ന ചുമതല വൈസ് പ്രസിഡൻ്റ് ഹാരിസ് ഏറ്റെടുക്കുമെന്നു വിശ്വസിക്കുന്നതായി മേയർ അഭിപ്രായപ്പെട്ടു .