advertisement
Skip to content

ന്യൂയോർക്ക് കേരളാ സമാജം വാർഷിക കുടുംബ സംഗമം 23 ശനി 6-ന്. പ്രശസ്ത നോവലിസ്റ്റ് സന്തോഷ് കുമാർ മുഖ്യാതിഥി

ന്യൂയോർക്ക്: നോർത്ത് അമേരിക്കയിലെ ഏറ്റവും പുരാതന മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്ക് അൻപത്തിരണ്ടാമത് വാർഷിക ഡിന്നറും ഫാമിലി നൈറ്റും 23 ശനിയാഴ്ച വൈകിട്ട് 6 മണി മുതൽ ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ (Tyson Center, 26 North Tyson Avenue, Floral Park, NY 11001) വച്ച് നടത്തുന്നു. മലയാളീ പൈതൃകം നിലനിർത്തിക്കൊണ്ട് കഴിഞ്ഞ 52 വർഷമായി ന്യൂയോർക്കിലെ ലോങ്ങ് ഐലൻഡ് ഭാഗത്ത് വളരെ പ്രശംസനീയമായി മുന്നേറിക്കൊണ്ടിരിക്കുന്ന കേരളാ സമാജം 2024-ലെ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങളുടെ പരിസമാപ്തി കുറിക്കുന്ന പരിപാടിയാണ് വാർഷിക ഡിന്നറും കുടുംബ സംഗമവും. മലയാള സാഹിത്യത്തിലെ സമകാലീക യുവ എഴുത്തുകാരനായ ഇ. സന്തോഷ്‌ കുമാറാണ് കുടുംബ സംഗമത്തിലെ മുഖ്യാതിഥി.

കേരളാ സാഹിത്യ അക്കാദമിയുടെ രണ്ടു വർഷത്തെ അവാർഡ് ജേതാവാണ് യുവ എഴുത്തുകാരനായ സന്തോഷ് കുമാർ. 2006-ൽ അദ്ദേഹത്തിന്റെ ചെറുകഥാ സമാഹാരമായ "ചാവുകളി" എന്ന കൃതിക്കാണ് ആദ്യമായി കേരളാ സാഹിത്യ അവാർഡ് ലഭിച്ചത്. പിന്നീട് 2012-ൽ സന്തോഷിന്റെ "അന്ധകാരനഴി" എന്ന നോവലിന്‌ അവാർഡ് നൽകി കേരളാ സാഹിത്യ അക്കാദമി രണ്ടാമതും അദ്ദേഹത്തെ ആദരിച്ചു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് നടന്ന ലാനയുടെ പരിപാടിയിൽ പങ്കെടുക്കുവാനാണ് സന്തോഷ് കുമാർ അമേരിക്കയിൽ എത്തിയത്.

"മലയാളത്തിലെ പ്രശസ്ത യുവ സാഹിത്യകാരനായ സന്തോഷ് കുമാറിനെ ഈ വർഷത്തെ ഫാമിലി ഡിന്നറിന് ലഭിച്ചത് കേരളാ സമാജത്തിന്റെ ഭാഗ്യമാണ്. അരനൂറ്റാണ്ടിലധികം ന്യൂയോർക്കിൽ പ്രശംസനീയ സാന്നിധ്യം തെളിയിച്ച കേരളാ സമാജം പോലുള്ള സംഘടനക്ക് ഏകദേശം സമപ്രായക്കാരനായ ഒരു യുവ സാഹിത്യകാരനെ മുഖ്യാതിഥിയായി ലഭിക്കുക എന്നത് ചരിത്രത്തിന്റെ ഏടുകളിൽ രേഖപ്പെടുത്തേണ്ടതാണ്. ശനിയാഴ്ച നടക്കുന്ന കുടുംബ സംഗമത്തിൽ എല്ലാ കേരളാ സമാജം അംഗങ്ങളും അതിഥികളും കുടുംബ സമേതം വന്ന് പങ്കെടുക്കണമെന്ന് എല്ലാവരെയും പ്രത്യേകം ക്ഷണിക്കുന്നു." സമാജം പ്രസിഡൻറ് സിബി ഡേവിഡും സെക്രട്ടറി സജി എബ്രഹാമും ട്രഷറർ വിനോദ് കെയാർക്കെയും സംയുക്തമായി എല്ലാവരെയും പരിപാടിയിലേക്ക് ക്ഷണിച്ചുകൊണ്ട്. പ്രസ്താവിച്ചു.

"സമാജത്തിലെ മുൻകാല അംഗങ്ങളെയും കുടുംബാംഗങ്ങളെയും കാണുവാനും സ്നേഹബന്ധങ്ങൾ പുതുക്കുവാനുമുള്ള അവസരമായതിനാൽ എല്ലാ അംഗങ്ങളും വന്നുചേർന്ന് കുടുംബ സംഗമം വിജയപ്രദമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. സമാജത്തിന്റെ ഇത്രയും നാളത്തെ പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകിയ എല്ലാവരെയും അഭിനന്ദിക്കുന്നു, അവരോടുള്ള കടപ്പാട് അറിയിക്കുന്നു" ട്രസ്റ്റീ ബോർഡ് ചെയർമാൻ സണ്ണി പണിക്കർ പറഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:

  1. Thomas David (Sibi), President - Mob: (917 ) 353- 1242 Email: sibidavidny@yahoo.com
  2. Sunny Panicker, Board Chairman – Mob: (516) 884-7438 Email: philipopanicker@yahoo.com
  3. Saji Abraham, Secretary – Mob: (917) 617-3959 Email: sajiabraham98@gmail.com
  4. Vinod Kearke, Treasurer – Mob: (516) 633-5208 Email: vinodkearke@gmail.com
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest