വാഷിംഗ്ടൺ: അനധികൃത കുടിയേറ്റക്കാരെ പാർപ്പിക്കാൻ പാകിസ്ഥാൻ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ള ഹോട്ടൽ വാടകയ്‌ക്കെടുക്കാൻ ന്യൂയോർക്ക് സിറ്റി 220 മില്യൺ ഡോളർ നൽകി എന്ന് വിവേക് രാമസ്വാമി.
"നട്ട്സ്" എന്നാണ് വിവേക് രാമസ്വാമി ആ വെളിപ്പെടുത്തലിനെ വിശേഷിപ്പിച്ചത്. "അനധികൃത കുടിയേറ്റക്കാർക്കായി നികുതിദായകർ ധനസഹായം നൽകുന്ന ഒരു ഹോട്ടൽ പാകിസ്ഥാൻ സർക്കാരിൻ്റെ ഉടമസ്ഥതയിലുള്ളതാണ്, അതായത് ന്യൂ യോർക്ക് സിറ്റി നികുതിദായകർ നമ്മുടെ സ്വന്തം രാജ്യത്ത് നിയമവിരുദ്ധരെ പാർപ്പിക്കാൻ ഒരു വിദേശ സർക്കാരിന് ഫലപ്രദമായി പണം നൽകുന്നു. ഇത് പരിഹാസ്യമാണ്," റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ രാമസ്വാമി സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
A taxpayer-funded hotel for illegal migrants is owned by the Pakistani government which means NYC taxpayers are effectively paying a foreign government to house illegals in our own country. This is nuts. https://t.co/Oy4Z9qoX45
— Vivek Ramaswamy (@VivekGRamaswamy) December 1, 2024
നിയുക്ത പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ടെസ്‌ല ഉടമ എലോൺ മസ്‌കിനൊപ്പം രാമസ്വാമിയെയും സർക്കാർ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി പുതുതായി രൂപീകരിച്ച ഗവൺമെൻ്റ് കാര്യക്ഷമത വകുപ്പു ഗവൺമെൻറ് തലത്തിലുള്ള പാഴ് ചെലവുകൾ നീക്കം ചെയ്യുന്നതിനാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.
