advertisement
Skip to content

മീനയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഷിക്കാഗോ  മലയാളിഎഞ്ചിനീയേഴ്സ്  അസോസിയേഷൻ ഇൻനോർത്ത്  അമേരിക്കയുടെ (മീന)  2025 - 26 ഭാരവാഹികളെ പൊതുയോഗത്തിലൂടെ തെരഞ്ഞെടുത്തു. മുൻ പ്രസിഡന്റ് ശീ. ടോണി ജോൺ  പ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തു. 

2025 - 26  ഭാരവാഹികൾ:

റോബിൻ കെ തോമസ്  (പ്രസിഡന്റ് )

നിതീഷ് തരകൻ (വൈസ് പ്രസിഡന്റ്)

വിനോദ് പണിക്കർ  (സെക്രട്ടറി )

ബോബി ജേക്കബ് (ട്രഷറർ)

ഈപ്പൻ കുരുവിള (പി. ആർ. ഒ.)

എബ്രഹാം ജോസഫ് (മെന്റോർ)

അജിത് ചന്ദ്രൻ, ടോണി ജോൺ, അജയൻ കുഴിമറ്റത്തിൽ, പ്രിയ ജോസ്, ലുക്ക് തച്ചേട്, മാത്യു ഡാനിയേൽ, സിനിൽ ഫിലിപ്പ്, സ്റ്റെബി തോമസ്, വിനോദ് നീലകണ്ഠൻ,  ഗേളി എബ്രഹാം, സാബു  തോമസ്, കോശി വൈദ്യൻ  (ബോർഡ് അംഗങ്ങൾ). സീന ജോൺ  (വിമൻസ് ഫോറം ചെയർപേഴ്സൺ).

1991 മുതൽ ഷിക്കാഗോ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന മീന വടക്കേ അമേരിക്കയിലുള്ള മലയാളി എൻജിനീയർമാർക്ക് ഒരുമിച്ച് കൂടുവാനും, തങ്ങളുടെ പ്രൊഫഷണൽ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിക്കുന്നതിനും, പ്രവാസി മലയാളികളുടെ സാമ്പത്തിക സാമൂഹിക തലങ്ങളെ സഹായിക്കുന്നതിനും വേദിയൊരുക്കുന്നു. 

സംഘടന കേരളത്തിലുള്ള എൻജിനീയറിങ് വിദ്യാർത്ഥികൾക്ക് എല്ലാവർഷവും സ്കോളർഷിപ്പ് നൽകുന്നുണ്ട്. സാങ്കേതികവും ബിസിനസുമായി ബന്ധപ്പെട്ട വെബിനാറുകളും സംഘടിപ്പിക്കുന്നുണ്ട്. എഞ്ചിനീയറിംഗ്,വിവരസാങ്കേതിക മേഖലയിലുള്ള വിദ്യാർത്ഥികൾക്കും, ഉദ്യോഗാർത്ഥികൾക്കും അസോസിയേഷൻ വഴി കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള കൂട്ടായ പ്രവർത്തനത്തിനുള്ള നൂതന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കാൻ എല്ലാ അംഗങ്ങളുടെയും പ്രത്യേകിച്ച് മലയാളി സമൂഹത്തിന്റെയും സഹകരണം ഉണ്ടാകണമെന്ന് ഭാരവാഹികൾ അഭ്യർത്ഥിച്ചു. മെയ് 31ന് നടക്കുന്ന ഷിക്കാഗോ ഡിന്നർ ക്രൂസിലും, ജൂലൈ അഞ്ചിന് നടക്കുന്ന പിക്നിക്കിലും പങ്കെടുക്കുവാൻ എല്ലാവരെയും മീന പ്രത്യേകമായി ക്ഷണിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക്. 

റോബിൻ കെ തോമസ് (robinkthomas@yahoo.com)

ഈപ്പൻ കുരുവിള (eapen.kuruvilla@gmail.com)

https://meanausa.org/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest