ഫ്‌ളോറിഡ: അമേരിക്കന്‍ മലയാളികളുടെ ഏറ്റവും വലിയ ദേശീയ സംഘടനയായ ഫോമയുടെ, ഏറ്റവും വലിയ റീജിയന്‍ ആയ ഫ്‌ളോറിഡ സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിനും, ജനപ്രിയമാക്കുന്നതിനുമായി, റീജിയണല്‍ വൈസ് പ്രസിഡന്റ് ജോമോന്‍ ആന്റണിയുടെ നേതൃത്വത്തില്‍ ഒരു പുതിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു.
റീജിയണിലുള്ള എല്ലാ അംഗങ്ങളേയും ചേര്‍ത്ത് പിടിച്ചുകൊണ്ട് മാതൃകാപരമായ, ജനോപകാരപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമെന്ന് റീജിയന്‍ ആര്‍.വി.പി ജോമോന്‍ ആന്റണി, നാഷണല്‍ കമ്മിറ്റി മെമ്പേഴ്‌സ് ആയ സുനിതാ മേനോന്‍, സാജന്‍ മാത്യു, ടിറ്റോ ജോണ്‍, എക്‌സ് ഒഫീഷ്യോ ബിജു തോണിക്കടവില്‍, യൂത്ത് റെപ്രസന്റേറ്റീവ് എബിന്‍ ഏബ്രഹാം എന്നിവര്‍ സംയുക്തമായി പ്രസ്താവിച്ചു.
ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ചെയര്‍ ആയി ഫോമയുടെ മുന്‍ വൈസ് പ്രസിഡന്റ് വിന്‍സണ്‍ പാലത്തിങ്കല്‍, ഫോമയുടെ വിവിധ കമ്മിറ്റികളില്‍ ചെയര്‍ ആയും വൈസ് ചെയര്‍ ആയും പ്രവര്‍ത്തന പാരമ്പര്യമുള്ള നെവിന്‍ ജോസ് സെക്രട്ടറി; ഫോമയുടെ വിവിധ സബ്കമ്മിറ്റികളിലും റീജിയനിലെ അസോസിയേഷനുകളിലും പ്രവര്‍ത്തിച്ച് മികവ് തെളിയിച്ചിട്ടുള്ള നോബിള്‍ ജനാര്‍ദ്ദനന്‍ വൈസ് ചെയര്‍; ബിനു മഠത്തിലേട്ട് ട്രഷറര്‍; ഷീല ഷാജു വുമണ്‍സ് റെപ്രസന്റേറ്റീവ് എന്നീ സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
സണ്‍ഷൈന്‍ റീജിയന്റെ പി.ആര്‍.ഒ ആയി പത്രപ്രവര്‍ത്തകനും സാഹിത്യകാരനുമായ രാജു മൈലപ്രാ സേവനമനുഷ്ഠിക്കും.
റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുവാന്‍ വിപുലമായ മറ്റ് കമ്മിറ്റികളും ഉടന്‍ രൂപീകരിക്കും.
സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനോദ്ഘാടനം ജനുവരി 25-ന് പ്രൗഢഗംഭീരമായ പരിപാടികളോടെ ടാമ്പായില്‍ വച്ച് നടത്തപ്പെടും.
വാർത്ത: രാജു മൈലപ്രാ