ഫ്‌ളോറിഡ: സെന്റ് ജോസഫിന്റെ ജീവിതത്തെ ആസ്പദമാക്കി തോമസ് മാളക്കാരന്‍ രചിച്ച് പൗലോസ് കുയിലാടന്‍ സംവിധാനം ചെയ്ത 'നീതിമാന്‍ നസ്രായന്‍' എന്ന നാടകം അമേരിക്കയിലെ ഫ്‌ളോറിഡ ഒര്‍ലാന്റോ സെന്റ് മേരീസ് കാത്തലിക് ചര്‍ച്ചില്‍ അരങ്ങേറി.



പൗലോസ് കുയിലാടന്‍ മികച്ച സംവിധായകനാണെന്ന് അമേരിക്കന്‍ മലയാളികള്‍ അവതരിപ്പിച്ച നിരവധി നാടകങ്ങളിലൂടെ ഇതിനകം തെളിയിച്ചിട്ടുണ്ട് . നീതിമാന്‍ നസ്രായനും പ്രേക്ഷകമനസ്സുകള്‍ കീഴടക്കിയ അവതരണമായിരുന്നു. അരങ്ങില്‍ കഥാപാത്രങ്ങളായി ജീവിച്ച അഭിനേതാക്കള്‍ ബൈബിളിലേക്ക് ഒരു തീര്‍ത്ഥയാത്ര പോയ അനുഭവമാണ് ഓരോ പ്രേക്ഷകനും സമ്മാനിച്ചത്.
ഈ നാടകത്തിന്റെ പാട്ടുകള്‍ നൃത്ത സംവിധാനം ചെയ്തിരിക്കുന്നത് സെന്റ് ജോസഫിലെ കലാകാരികള്‍ തന്നെയാണ്.
സെന്റ് ജോസഫ് കുടുംബാംഗങ്ങളുടെ ഒത്തൊരുമയോടുള്ള പ്രയത്‌നമാണ് ഈ നാടകത്തിന്റെ വലിയ വിജയമായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.