advertisement
Skip to content

രാജ്യത്തെ ഏറ്റവും കോസ്റ്റ് കുറഞ്ഞ ഇഎല്‍എസ്എസ് ഇന്‍ഡക്‌സ് ഫണ്ടുമായി നവി മ്യൂച്വല്‍ ഫണ്ട്, ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

നിലവില്‍ ടാക്‌സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസ്സീവ് ഇഎല്‍എസ്എസ് പദ്ധതി തുടങ്ങാന്‍ സെബി അനുവാദം ഈയിടെ അനുവാദം നല്‍കിയിരുന്നു. അത് ഉപയോഗപ്പെടുത്തി ആദ്യമായി പാസ്സീവ് ഫണ്ട് തുടങ്ങുന്ന മ്യൂച്വല്‍ ഫണ്ടാണ് നവി.

കൊച്ചി: നവി മ്യൂച്വല്‍ ഫണ്ട്, നികുതി ലാഭിക്കുന്നതിനു ലക്ഷ്യമിട്ടുള്ള ഒരു പാസ്സീവ് ഫണ്ടായി നവി ഇഎല്‍എസ്എസ് ടാക്‌സ് സേവര്‍ നിഫ്റ്റി 50 ഇന്‍ഡക്‌സ് അവതരിപ്പിച്ചു. ഫെബ്രുവരി 14ന് ആരംഭിച്ച എന്‍എഫ്ഒയില്‍ ഫെബ്രുവരി 28 വരെ അപേക്ഷിക്കാം. ഡയറക്ട് പ്ലാനിനു കീഴില്‍ 0.12% എക്‌സ്‌പെന്‍സ് റേഷ്യോയുള്ള ഫണ്ട് രാജ്യത്തെ ടാക്‌സ്-സേവിംഗ് ഇഎല്‍എസ്എസ് ഫണ്ടുകളില്‍ ഏറ്റവും കോസ്റ്റ് കുറഞ്ഞതാണ്. 80സിക്കു കീഴില്‍ നികുതി ലാഭിക്കാവുന്ന നിക്ഷേപഉപാധികളില്‍ 3 വര്‍ഷം എന്ന ഏറ്റവും കുറഞ്ഞ ലോക്ക്-ഇന്‍ കാലാവധിയും ആകര്‍ഷകമാണ്. ലോക്-ഇന്‍ പിരിയഡിനു ശേഷം പണം തിരിച്ചെടുക്കുന്നതിന് എക്‌സിറ്റ്-ലോഡ് ഇല്ല. 500 രൂപ മുതല്‍ നിക്ഷേപിക്കാം. നവി ആപ്പ് മുഖേനയും നിക്ഷേപിക്കാം.

നിലവില്‍ ടാക്‌സ്-സേവര്‍ ഇഎല്‍എസ്എസ് പദ്ധതികളുള്ള മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പാസ്സീവ് ഇഎല്‍എസ്എസ് പദ്ധതി തുടങ്ങാന്‍ സെബി അനുവാദം ഈയിടെ അനുവാദം നല്‍കിയിരുന്നു. അത് ഉപയോഗപ്പെടുത്തി ആദ്യമായി പാസ്സീവ് ഫണ്ട് തുടങ്ങുന്ന മ്യൂച്വല്‍ ഫണ്ടാണ് നവി.

പാസ്സീവ് നിക്ഷേപത്തിന്റെ ലാളിത്യം താങ്ങാവുന്ന നിരക്കില്‍ ടാക്‌സ്-സേവിംഗ് രംഗത്തേയ്ക്കു കൊണ്ടുവരിക വഴി ഉപയോക്താക്കളുടെ വലിയൊരവാശ്യമാണ് നവി മ്യൂച്വല്‍ ഫണ്ട് നിറവേറ്റുന്നതെന്ന് നവി ഗ്രൂപ്പ് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest