69മത് ദേശീയ cinema പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. അല്ലു അര്‍ജുനനാണ് മികച്ച നടന്‍. പുഷ്പ സിനിമയിലെ അഭിനയത്തിനാണ് അല്ലു അര്‍ജുന് ദേശീയ പുരസ്‌കാരം ലഭിച്ചത്. ആലിയ ഭട്ടും കൃതി സനോണുമാണ് മികച്ച നടിമാര്‍. അതേസമയം മലയാളത്തില്‍ നിന്നും നായാട്ട് സിനിമയിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഷാഹി കബീറിന് ലഭിച്ചു. ഹോം സിനിമയിലൂടെ ഇന്ദ്രന്‍സിന് പ്രത്യേക ജൂറി പുരസ്‌കാരവും ലഭിച്ചു.
മേപ്പടിയാന്‍ ചിത്രത്തിലൂടെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം വിഷ്ണു മോഹന്‍ സ്വന്തമാക്കി. മികച്ച മലയാള ചിത്രമായി തിരഞ്ഞെടുത്തത് ഇന്ദ്രന്‍സിന്റെ ഹോമാണ്. മികച്ച സംവിധായകന്‍ നിഖില്‍ മഹാജനും മികച്ച ചിത്രം മാധവന്‍ നായകനായി എത്തിയ റോക്കട്രിയുമാണ്. സര്‍ദാര്‍ ഉദ്ദമാണ് മികച്ച ഹിന്ദി ചിത്രം. അതോസമയം നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച ആനിമേഷന്‍ ചിത്രമായി തിരഞ്ഞെടുത്തത് മലയാളിയായ കൃഷ്ണദാസിന്റെ കണ്ടിട്ടുണ്ട് എന്ന ചിത്രമാണ്.
മികച്ച പരിസ്ഥിതിക ചിത്രമായി തിരഞ്ഞെടുത്തത് ആവാസ വ്യൂഹമാണ്. കൃഷാന്ദാണ് സംവിധായകന്‍. ഫീച്ചര്‍ വിഭാഗത്തില്‍ 31 വിഭാഗങ്ങളിലും നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 23 ഇനത്തിലുമാണ് പുരസ്‌കാരം നല്‍കുന്നത്. ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരത്തിനായി 24 ഭാഷകളില്‍ നിന്നും 280 സിനിമകളാണ് മത്സരത്തിന് എത്തിയത്