തിരുവനന്തപുരം : ഗണപതിയെക്കുറിച്ചുള്ള സ്പീക്കർ എ എൻ ഷംസീറിന്റെ പ്രതികരണത്തിൽ ഒരു തെറ്റുമില്ലെന്നും , പറഞ്ഞത് പറഞ്ഞതുതന്നെയാണെന്നും അതിൽ തിരുത്തലോ, മാപ്പോ ഒന്നുമില്ലെന്നും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ വൽക്കരിച്ച് സാമുദായിക സംഘർഷമുണ്ടാക്കി 2024 ലെ ലോക് സഭാ തിരഞ്ഞെടുപ്പിൽ വോട്ടു പോടിക്കാനുള്ള കോൺഗ്രസിന്റെയും ബി ജെ പിയുടെയും തന്ത്രമാണ് ഷംസീറിനെതിരെയുള്ള എൻ എസ് എസ് പ്രതിഷേധമെന്നും എം വി ഗോവിന്ദൻ പ്രതികരിച്ചു.
ശാസ്ത്രത്തെ ശാസ്ത്രമായി തന്നെ കാണണമെന്നും, സി സി എമ്മം ഒരു വിശ്വാസത്തിനും എതിരല്ല എന്നും, എന്നാൽ വിശ്വാസത്തിന്റെ പേരു പറഞ്ഞ് എന്ത് അന്തവിശ്വാസവും അടിച്ചേൽപ്പിക്കാനാവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഷംസീറിന്റെ പ്രസംഗത്തെ ദുർവ്യാഖ്യാനം ചെയ്ത് വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ബി ജെ പിയും കോൺഗ്രസും ഒരുമിച്ച്ാണ് നീങ്ങുന്നത്, തികഞ്ഞ മതേതരവാദിയായിരുന്ന മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ജവഹർലാൽ നെഹ്രുവിന്റെ പുസ്തകങ്ങൾ വായിക്കാൻ വി ഡി സതീശൻ തയ്യാറാവണമെന്നും ഗോവിന്ദൻ ആവശ്യപ്പെട്ടു.
വർഗീയതയാണ് ഇവിടെ നടക്കുന്നത്. ഞങ്ങളുടെ പാർട്ടിയിൽ മുസ്ലിമും ഹിന്ദുവും, ക്രിസ്ത്യാനിയും ഒരു വിശ്വാസവുമില്ലാത്തവരും ഉണ്ട്. ഒരു വിശ്വാസത്തെയും ഞങ്ങൾ ഹനിക്കുന്നില്ല. ശാസ്ത്രമാണ് സ്പീക്കർ പറഞ്ഞത്, അതിനാൽ സ്പീക്കർക്കെതിരെയുള്ള നീക്കം പ്രതിരോധിക്കാൻ പാർട്ടി രംഗത്തിറങ്ങും. ശാസ്ത്ര ബോധം പ്രചരിപ്പിക്കാൻ തയ്യാറാവണം. ഗണപതിയെക്കുറിച്ച് ആദ്യം പറഞ്ഞത് പ്രധാനമന്ത്രിയാണ് . ഗണപതി ഇന്നുള്ള രൂപത്തിലേക്ക് രൂപംപ്രാപിച്ചത് പ്ലാസ്റ്റിക്ക് സർജറിയിലൂടെയാണെന്നായിരുന്നു രാജ്യത്തെ പ്രധാനമന്ത്രി പറഞ്ഞത്. അപ്പോൾ ആർക്കും പ്രതിഷേധമില്ല. ഗണപതി മിത്താണ് എന്നുതന്നെയാണ് ഞാനും എന്റെ പാർട്ടിയും വിശ്വസിക്കുന്നത്. ഗണപതി ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിനോട് പാർട്ടിക്ക് വിയോജിപ്പില്ല. എന്നാൽ പൗരാണിക കാലത്ത് പ്ലാസ്റ്റിക്ക് സർജറിയുണ്ടായിരുന്നോ, എത്രത്തോളം വാസ്തവവിരുദ്ധമാണിത്. പുഷ്പക വിമാനം പൗരാണിക കാലത്തുണ്ടായിരുന്നു എന്നാണ് രാജ്യത്തിന്റെ പ്രധാന മന്ത്രി പറയുന്നത്. തെര്‌റാത വിവരങ്ങളാണ് പ്രചരിപ്പിക്കുന്നത്. ജനങ്ങളിൽ ശാസ്ത്രബോധം വർധിപ്പിക്കുകയാണ് ഞങ്ങളുടെ കടമയെന്നും എം വി ഗോവിന്ദൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
കേരളം പരശുരാമൻ മഴുവെറിഞ്ഞാണ് ഉണ്ടാക്കിയെന്നാണ് വിശ്വാസം. അത് മിത്തല്ലേ, എന്ത് ശാസ്ത്രീയ തെളിവാണുള്ളത്. കോൺഗ്രസ് രാജ്യത്ത് മൃദു ഹിന്ദുത്വ നയത്തിലൂടെയും ബി ജെ പി വർഗീയ നിലപാടിലൂടെയും രാജ്യത്ത് അസമത്വങ്ങൾ പ്രചരിപ്പിക്കുകയാണ്.
വിശ്വാസത്തെ വ്രണപ്പെടുത്തുന്ന ഒരു നിലപാടും സി പി എമ്മിന്റെ ഭാഗത്തുനിന്നും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഷംസീറിനെതിരെയുള്ള നീക്കം പാർട്ടിക്കെതിരെയുള്ള നീക്കമായാണ് ഞങ്ങൾ കാണുന്നത് എന്നും അതിനാൽ പാർട്ടിയുടെ ഭാഗമായി പ്രവർത്തിക്കുന്ന ഷംസീറിനെതിരി.ുള്ള നീക്കത്തെ ചെറുക്കാനുള്ള ഉത്തരവാദിത്വം കമ്യൂണിസ്റ്റ്് പാർട്ടിക്കുണ്ടെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു.