പി പി ചെറിയാൻ
ഡാളസ് :അമേരിക്കയിൽ ഡാളസിലെ വസതിയിൽ ഗാനഗന്ധർവൻ കെ.ജെ. യേശുദാസിനെ മോഹൻലാൽ.സന്ദർശിച്ചു.ഈയിടെയാണ് ഡാളസിലെ വസതിയിൽ ഗാനഗന്ധവൻ യേശുദാസിന്റെ 84 -മത് ജന്മദിനം ആഘോഷിച്ചത്.
മലയാളികളുടെ അഭിമാനമായ രണ്ട് അതുല്യ പ്രതിഭകളെ ഒരേ ഫ്രെയിമിൽ കാണാൻ കഴിഞ്ഞതിന്റെ ആവേശത്തിലാണ് ആരാധകർ.യേശുദാസിനെ കാണാൻ മോഹൻലാൽ എത്തിയത്.ഗാനഗന്ധർവന്റെ വസതിയിൽ സുഹൃത്തുക്കൾക്കു ഒപ്പമാണ്. പ്രിയപ്പെട്ട ദാസേട്ടനെ അദ്ദേഹത്തിന്റെ വീട്ടിൽ ചെന്ന് കാണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിൽ എന്ന കുറിപ്പോടെ മോഹൻലാൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമായ ബറോസിന്റെ ഭാഗമായി അമേരിക്കയിൽ എത്തിയതായിരുന്നു മോഹൻലാൽ.മാർച്ച് 28ന് റിലീസ് ചെയ്യുന്ന ബറോസ് ത്രീഡിയിലാണ് ഒരുങ്ങുന്നത്.രണ്ട് ഗെറ്റപ്പുകളിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമാണ് ബറോസ്.നാനൂറു വർഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
