ന്യു ജേഴ്സി: കൈപ്പട്ടൂർ ചക്കാല കിഴക്കേതിൽ മോഹൻ ജോർജ്ജ്, 64, ന്യു ജേഴ്സിയിൽ അന്തരിച്ചു. പരേതനായ സി. ജോർജിന്റെയും ചിന്നമ്മയുടെയും പുത്രനാണ്. 1978-മുതൽ രണ്ട് പതിറ്റാണ്ട് കുവൈറ്റിലായിരുന്നു. 1998 ൽ മോഹനും കുടുംബവും ന്യൂജേഴ്സിയിലെത്തി. പ്രൈമെക്സ് പ്ലാസ്റ്റിക്കിൽ ക്വാളിറ്റി മാനേജരായി ജോലി ചെയ്തുവരികയായിരുന്നു.
ഭാര്യ അയിരൂർ കുറ്റിക്കണ്ടത്തിൽ മെറീന.
മക്കൾ: മേഘ എൽസ മോഹൻ, മംമത ആൺ മോഹൻ .
സഹോദരരായ ഓമനയും മോളിയും ഇന്ത്യയിലും റോയി കാനഡയിലുമാണ് .
പൊതുദർശനം: ജനുവരി 15, തിങ്കളാഴ്ച വൈകുന്നേരം 6 മണി മുതൽ 9 മണി വരെ: ബുലവാർഡ് ഫ്യുണറൽ ഹോം, 1151 റിവർ റോഡ്, ന്യൂ മിൽഫോർഡ്, NJ, 1151
സംസ്കാര ശുശ്രുഷ: ജനുവരി 16 ചൊവ്വാഴ്ച രാവിലെ 9 മണിക്ക്, സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ച്, 497 ഗോഡ്വിൻ അവന്യൂ, മിഡ്ലാൻഡ് പാർക്ക്, NJ
തുടർന്ന് സംസ്കാരം വെസ്റ്റ് വുഡ് സെമിത്തേരിയിൽ (25 കിൻഡർകാമാക് റോഡ്, വെസ്റ്റ്വുഡ്, ന്യു ജേഴ്സി)