ആലപ്പുഴ : നവകേരള സദസിനിടയില്‍ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍ കുട്ടിയെ ആലപ്പുഴ മെഡിക്കല്‍കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെയാണ് മന്ത്രിയെ ആശുപത്രിയിലേക്ക് മാറ്റിയത്. നവകേരളയാത്ര ഇന്ന് ആലപ്പുഴയില്‍ പര്യനടനത്തിനായി ഇന്നലെ രാത്രിയില്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആലപ്പുഴ ഗസ്റ്റ്ഹൗസില്‍ എത്തിയിരുന്നു. രാവിലെ പ്രഭാതസവാരിക്കുശേഷം ആദ്യവേദിയിലെത്തിയ മന്ത്രിക്ക് അവിടെ വച്ച് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് മന്ത്രിയെ അടിയന്തിരമായി മെഡിക്കല്‍കോളജിലേക്ക് മാറ്റുകയായിരുന്നു. മന്ത്രിയുടെ ആരോഗ്യനില പരിശോധിച്ചുവരികയാണെന്നാണ് മെഡിക്കല്‍കോളജ് അധികൃതര്‍ നല്‍കുന്ന വിവരം. വിദഗ്ധ ഡോക്ടമാരുടെ നിരീക്ഷണത്തിലാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.