ദുബൈ: ഈ മാസം 26 ന് ദുബൈ ജദ്ദാഫിൽ നടക്കുന്ന വളാഞ്ചേരി എം ഇ എസ് കെ വി എം കോളജ് യു എ ഇ അലുംമ്നി കൂട്ടായ്മ - മെസ്കാഫ് വാർഷിക ഗ്രാൻഡ് മീറ്റിൻ്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ഉദ്‌ഘാടനം ദുബായിൽ നടന്നു . കോളേജ് അലുംനി അംഗവും റീജൻസി ഗ്രൂപ് എം ഡി യുമായ ഡോ. അൻവർ അമീൻ ഉദ്‌ഘാടനം ചെയ്തു .
'ഒരു വട്ടം കൂടി ഓർമ്മകൾ പെയ്യുമ്പോൾ' എന്ന ശീർഷകത്തിൽ നടക്കുന്ന വാർഷിക സമാഗമം 26 നു ഉച്ചക്ക് 2 മണി മുതൽ വ്യത്യസ്‍ത പരിപാടികളോടെ നടക്കും .വളാഞ്ചേരി എം ഇ എസ് കെ വി എം കോളജ് അലുംനി അംഗങ്ങളായ യു എ ഇ യുടെ വിവിധ ഭാഗങ്ങളിൽ സേവനം ചെയ്യുന്ന നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുക്കും.
മെസ്‌കാഫ് പ്രസിഡന്റ് അനീസ് മുഹമ്മദ് , ജമാലുദ്ധീൻ വെള്ളാഞ്ചേരി , സി പി മുഹമ്മദ് റാഫി എന്നിവർ സംബന്ധിച്ചു .
ഓൺലൈൻ രജിസ്‌ട്രേഷൻ ലിങ്ക്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.