advertisement
Skip to content

ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി ആയി മാത്യു ജോഷ്വ മത്സരിക്കുന്നു.

ന്യൂയോർക്ക്: ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഇൻ അമേരിക്കാസ് (FOMAA) ന്യൂയോർക്ക് മെട്രോ റീജിയന്റെ 2024-2026 കാലയളവിലേക്കുള്ള റീജിയണൽ വൈസ് പ്രസിഡൻറ് (RVP) ആയി മാത്യു ജോഷ്വ മത്സരിക്കുന്നു. നിലവിൽ ഫോമാ മെട്രോ റീജിയൺ സെക്രട്ടറിയായി സ്തുത്യർഹ സേവനം കാഴ്ചവച്ചുകൊണ്ടിരിക്കുന്ന വ്യക്തിയാണ് മാത്യു ജോഷുവ. ന്യൂയോർക്കിലെ പല സംഘടനകളിലും സി.എസ്.ഐ. മഹാഇടവകയിലും വർഷങ്ങളായി വിവിധ ഔദ്യോഗിക സ്ഥാനങ്ങൾ വഹിക്കുന്ന മാത്യു നല്ലൊരു പ്രാസംഗികനും സംഘാടകനും കൂടിയാണ്. ചുമതല ഏറ്റിട്ടുള്ള എല്ലാ പദവികളിലും നൂറ് ശതമാനം വിശ്വസ്തതയോടും ആൽമാർഥതയോടും പ്രശംസനീയ സേവനം കാഴ്ചവച്ചിട്ടുള്ള പാരമ്പര്യമാണ് മാത്യുവിനുള്ളത്.

നല്ലൊരു സംഘാടകൻ എന്ന നിലയിലുള്ള കഴിവ് സ്വയമായി തെളിയിച്ചിട്ടുള്ള മാത്യു ജോഷ്വ ന്യൂയോർക്ക് മലയാളീ അസ്സോസ്സിയേഷൻ (നയ്മ - NYMA) എന്ന സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളും സ്ഥാപക സെക്രട്ടറിയുമാണ്. തുടർന്ന് നയ്മയുടെ ട്രുസ്ടീ ബോർഡ് ചെയർമാനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മാത്യുവിന്റെ സംഘടനാ പാടവം അടുത്തറിഞ്ഞ നയ്മയുടെ കമ്മറ്റിയാണ് അദ്ദേഹത്തെ ഫോമായുടെ നേതൃത്വത്തിലേക്ക് മെട്രോ റീജിയൺ ആർ.വി.പി.യായി മത്സരിക്കുന്നതിനായി ഇപ്പോൾ നാമനിർദ്ദേശം ചെയ്തിരിക്കുന്നത്. സി.എസ്.ഐ. സഭാ അംഗമായ മാത്യു നിലവിൽ സീഫോർഡ് സി.എസ്.ഐ. മഹാഇടവകയുടെ വൈസ് പ്രസിഡന്റായും കഴിഞ്ഞ വർഷം രൂപം കൊണ്ട സി.എസ്.ഐ. ഡയസ്പോറ ഭദ്രാസനത്തിൻറെ അഡ്മിനിസ്‌ട്രേറ്റീവ് സെക്രട്ടറിയായും സ്തുത്യർഹമായി സേവനം നിർവ്വഹിച്ചു കൊണ്ടിരിക്കുന്നു.

ന്യൂയോർക്ക് സിറ്റി ഡിപ്പാർട്മെൻറ് ഓഫ് ഫിനാൻസിൻറെ കീഴിലുള്ള ബിസ്സിനെസ്സ് സെന്ററുകളുടെ സീനിയർ ഡയറക്ടറാണ് അദ്ദേഹം. ന്യൂയോർക്ക് സിറ്റിയിലെ അഞ്ച് ബറോകളിലുള്ള ബിസ്സിനെസ്സ് സെന്ററുകളുടെ പ്രവർത്തന മേൽനോട്ടം വഹിക്കുന്ന വളരെ ഉത്തരവാദിത്വമുള്ള ചുമതലയാണ് സീനിയർ ഡയറക്ടർക്കുള്ളത്. ന്യൂയോർക്ക് സിറ്റിയിലെ ഫിനാൻസ് ഡിപ്പാർട്മെന്റിൽ ഉന്നത സ്ഥാനമായ സീനിയർ ഡയറക്ടർ എന്ന പദവിലയിലെത്തുന്ന ആദ്യ മലയാളിയാണ് മാത്യു ജോഷ്വ. അദ്ദേഹത്തിന്റെ പ്രവൃത്തി പരിചയത്തിന്റെയും കഴിവിൻറെയും അംഗീകാരം കൂടിയാണ് ഫിനാൻസ് ഡിപ്പാർട്ട്മെന്റിലെ സീനിയർ ഡയറക്ടർ എന്ന പദവി.

ലോങ്ങ് ഐലൻഡിൽ പ്രവൃത്തിക്കുന്ന സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ (STEFNA) നാല് ടേമിൽ സെക്രട്ടറിയായും, ബഫല്ലോയിൽ നടന്ന ഏറ്റവും വലിയ സി.എസ്.ഐ. നോർത്ത് അമേരിക്കൻ കോൺഫറൻസ് ജനറൽ കൺവീനറായും, 2017 മുതൽ 2022 വരെ അഞ്ച് വർഷക്കാലം സി.എസ്.ഐ നോർത്ത് അമേരിക്കൻ കൗൺസിൽ സെക്രട്ടറിയായും, 2018-ൽ നടന്ന സി.എസ്.ഐ കൗൺസിൽ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ജനറൽ കൺവീനറായും വിജയപ്രദമായി സേവനം ചെയ്തത് അദ്ദേഹത്തിൻറെ സേവന കിരീടത്തിൽ പൊൻതൂവലുകളായി ഇപ്പോഴും തിളങ്ങി നിൽക്കുന്നു.

"ഇത്രയും പ്രവർത്തി പരിചയവും സംഘടനാ പാടവവും കഴിവും ഏറ്റെടുക്കുന്ന പദവിയോട് നൂറ് ശതമാനവും ആല്മാർഥതയും വിശ്വസ്തതയും പുലർത്തുന്നതുമായ മാത്യു ജോഷ്വ ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൺ വൈസ് പ്രസിഡൻറ് പദവിയിലേക്ക് ഏറ്റവും യോഗ്യനും ഫോമായ്ക്ക് ഭാവിയിലേക്കുള്ള നേതൃത്വത്തിന് ഒരു മുതൽക്കൂട്ടും ആണെന്ന് മനസ്സിലാക്കിയാണ് അദ്ദേഹത്തെ ആർ.വി.പി. ആയി നാമനിർദ്ദേശം ചെയ്യാൻ നയ്മ തയ്യാറായത്. അതിനാൽ മാത്യു ജോഷുവയെ ന്യൂയോർക്ക് മെട്രോ റീജിയൺ ആർ.വി.പി. ആയി തെരഞ്ഞെടുക്കണം എന്ന് എല്ലാവരോടുമായി അഭ്യർത്ഥിക്കുന്നു." നയ്മ പ്രസിഡൻറ് ബിബിൻ മാത്യു പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest