ലൊസാഞ്ചലസ്: ഫോമാ നേതാവും ബൈലൊ കമ്മിറ്റി സെക്രട്ടറിയുമായ ഈശോ സാം ഉമ്മന്റെ (കൊച്ചുവീട്ടിൽ മാവേലിക്കര) ഭാര്യ മേരി ഉമ്മന്‍ ലോസാഞ്ചലസില്‍ അന്തരിച്ചു. മാരാമൺ കോയിത്തോടത്തു പരേതനായ കെ വി കോശിയുടെയും പരേതയായ രാജമ്മ കോശിയുടെയും (മണലൂർ, മാരാമൺ) പുത്രിയാണ് .
മുംബൈയിലെ ആദ്യകാല കുടിയേറ്റക്കാരായിരുന്നു കെ.വി. കോശിയും രാജമ്മ കോശിയും. മദ്രാസ് ക്രിസ്ത്യൻ കോളജിൽ നിന്നും മധുരയിൽ നിന്നുമാണ് ഇരുവരും പഠനം പൂർത്തിയാക്കിയത്. മുംബെയിൽ 1940 കളിൽ ആദ്യമായി മാർത്തോമ്മാ-ഓർത്തഡോക്സ് സണ്ടെ സ്‌കൂൾ പഠനം ആരംഭിച്ചത് അവരുടെ വസതിയിലായിരുന്നു. അവിടെ നിന്നാണ് ഇപ്പോൾ മാർത്തോമ്മാ സഭക്ക് മാത്രം നഗരത്തിൽ 40 പള്ളികളുള്ളത്.
മുംബൈയിൽ മാട്ടുംഗ നിവാസികളായിരുന്നു സാം ഉമ്മനും കുടുംബം. ദാദർ മാർത്തോമ്മാ ചർച്ച് അംഗങ്ങൾ. 1994 ൽ അമേരിക്കയിലെത്തി. ലോസാഞ്ചലസിൽ സെന്റ് ആന്‍ഡ്രുസ് മാര്‍ത്തോമ്മ ചര്‍ച്ച് അംഗങ്ങളാണ്.
മക്കൾ: ഷോൺ സാമുവൽ ഉമ്മൻ, സ്റ്റീവ് കോശി ഉമ്മൻ
മരുമകൾ: പ്രിൻസി സൂസൻ ജേക്കബ്
കൊച്ചുമക്കൾ: തിയാ മേരി സാമുവൽ, സേറ സൂസൻ സാമുവൽ, ഐസായ സാം ഉമ്മൻ
ജോർജ് വർഗീസ് ബാബൻ (ലോസ് ഏഞ്ചലസ്) സഹോദരനാണ്.
കൂടുതല്‍ വിവരങ്ങൾ പിന്നീട്
മേരി ഉമ്മന്റെ നിര്യാണത്തിൽ ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം , ജോ. സെക്രട്ടറി ഡോ. ജയ്മോൾ ശ്രീധർ, ജോ. ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അഗാധമായ ദുഃഖം രേഖപ്പെടുത്തി.