advertisement
Skip to content

മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസന ആറാമത് സീനിയർ ഫെല്ലോഷിപ്പ് നാഷണൽ കോൺഫറൻസ്

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ മുതിർന്ന പൗരന്മാരുടെ സംഘടനയായ സീനിയർ ഫെൽലോഷിപ്പിൻറെ ആറാമത് നാഷണൽ കോൺഫറൻസ് ന്യൂയോർക്കിൽ വച്ച് നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു. ഒക്ടോബർ 31 വ്യാഴം വൈകിട്ട് അഞ്ചു മണി മുതൽ നവംബർ 3 ഞായർ ഒരു മണി വരെ ലോങ്ങ് ഐലൻഡ് ഹോപ്പാഗിലുള്ള റാഡിസ്സൺ ഹോട്ടലിൽ (Hotel Radisson, 110 Vanderbilt Motor Parkway, Hauppauge, NY 11788) വച്ചാണ് നാഷണൽ കോൺഫറൻസ് നടത്തപ്പെടുന്നത്. 31-ന് വ്യാഴാഴ്ച ഉച്ചക്ക് 2 മുതൽ 5 വരെ കോൺഫെറെൻസിൽ പങ്കെടുക്കുന്നവർക്ക് ഹോട്ടൽ റൂമുകൾക്കായുള്ള റെജിസ്ട്രേഷനും പിന്നീട് വൈകിട്ട് 7 മണിയോടെ കോൺഫെറെൻസിൻറെ ഉത്ഘാടന ചടങ്ങും നടക്കും. മാർത്തോമ്മാ നോർത്ത് അമേരിക്കൻ ഭദ്രാസന അധിപൻ അഭിവന്ദ്യ ഡോ. എബ്രഹാം മാർ പൗലോസ് കോൺഫറൻസ് ഉദ്ഘാടനം നിർവ്വഹിക്കും.

ബൈബിളിലെ പഴയ നിയമത്തിലുള്ള യോവേൽ പ്രവാചകൻറെ പുസ്തകം 2-ആം അദ്ധ്യായം 28-ആം വാക്യം ആസ്പദമാക്കി "സ്വപ്‌നങ്ങളുടെ സ്വപ്‌നദർശികൾ" (Dreamers of Dreams-Joel. 2:28) എന്നതാണ് ഈ വർഷത്തെ മുഖ്യ ചിന്താ വിഷയം. "നിങ്ങളുടെ വൃദ്ധന്മാർ സ്വപ്നങ്ങളെ കാണും; നിങ്ങളുടെ യൗവനക്കാർ ദർശനങ്ങളെ ദർശിക്കും" എന്ന ആപ്ത വാക്യങ്ങളെ ആസ്പദമാക്കി ജീവിത സായാഹ്നത്തിലേക്ക് നടന്നടുക്കുന്ന സീനിയർ പൗരന്മാർക്ക് ആവശ്യമായ വിഷയങ്ങളാണ് കോൺഫെറെൻസിസിൽ ചിന്താവിഷയം ആകുന്നത്. മാർത്തോമ്മാ സഭയിലെ വികാരി ജനറാളും പ്രശസ്ത വേദ പണ്ഡിതനും പ്രാസംഗികനുമായ വെരി റെവ. ഡോ. ശ്യാം പി. തോമസാണ് മുഖ്യ പ്രാസംഗികൻ. ഭദ്രാസനത്തിൽ നടന്നു വരുന്ന വിവിധ കോൺഫെറെൻസുകളുടെ മുഖ്യ പ്രഭാഷകനാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിൻറെ ഡയറക്ടർ വെരി റെവ. ഡോ. ശ്യാം പി തോമസ്. റെവ. ജോസഫ് ജോൺ വേദപുസ്തക പഠന ക്ലാസ്സുകളും സെൻറ് വിൻസെൻറ് ആശുപത്രിയിലെ ചീഫ് ഫിസിഷ്യൻ ഡോ. ജോർജ് എം. എബ്രഹാം പ്രായമായവർ അറിഞ്ഞിരിക്കേണ്ട വിവിധ ആരോഗ്യ പരിപാലനത്തെ സംബന്ധിച്ച ക്ലാസ്സുകളും കോൺഫെറെൻസിൽ നടത്തപ്പെടുന്നതാണ്.

ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ഇടവകയാണ് ഈ വർഷത്തെ കോൺഫെറെൻസിൻറെ ആതിഥേയർ. ലോങ്ങ് ഐലൻഡ് മാർത്തോമ്മാ ഇടവക വികാരി റെവ. ജോസി ജോസെഫിൻറെ നേതൃത്വത്തിൽ ഇടവക ട്രസ്റ്റി കുര്യൻ തോമസ് കോൺഫറൻസ് ജനറൽ കൺവീനറായും ഇടവക സീനിയർ ഫെല്ലോഷിപ്പ് സെക്രട്ടറി ശാമുവേൽ ചാക്കോ പ്രോഗ്രാം കോർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു. ഭദ്രാസന സെക്രട്ടറി റെവ. ജോർജ് എബ്രഹാം, ഭദ്രാസന ട്രഷറർ ജോർജ് പി. ബാബു, ഭദ്രാസന സീനിയർ ഫെല്ലോഷിപ്പ് സെക്രട്ടറി ഈശോ മാളിയേക്കൽ, ഭദ്രാസന സീനിയർ ഫെല്ലോഷിപ്പ് ട്രഷറർ സി.വി. സൈമൺകുട്ടി, കോൺഫെറെൻസ്‌ വൈസ് പ്രസിഡൻറ് ഷാജു സാം, ട്രഷറർ മത്തായി തോമസ്, റെജിസ്ട്രേഷൻ കൺവീനർ ജിബി മാത്യു, സുവനീർ കൺവീനർ കോരുത് മാത്യു, സുവനീർ ചീഫ് എഡിറ്റർ മാത്യു കെ തോമസ്, മീഡിയ കൺവീനർ മാത്യുക്കുട്ടി ഈശോ തുടങ്ങിയരുടെ നേതൃത്വത്തിൽ വിവധങ്ങളായ കമ്മറ്റികൾ രൂപീകരിച്ച് കോൺഫെറെൻസിൻറെ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു.

നോർത്ത് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള എല്ലാ മാർത്തോമ്മാ പള്ളികളിൽ നിന്നും മുതിർന്ന പൗരന്മാരായവർ കോൺഫെറൻസിൽ പങ്കെടുക്കുന്നതിനായി ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. എങ്കിലും, ഏതാനും പേർക്കു കൂടി രജിസ്റ്റർ ചെയ്യുവാനുള്ള അവസരം കുറച്ചു ദിവസങ്ങൾ കൂടി ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു. ചുരുങ്ങിയ റൂമുകൾ കൂടിയേ ബാക്കിയുള്ളു എന്നതിനാൽ മുൻഗണനാ ക്രമം അനുസരിച്ചതായിരിക്കും രെജിസ്ട്രേഷൻ സ്വീകരിക്കുക. ബുക്കിങ് പൂർത്തീകരിച്ചാൽ പിന്നീട് റെജിസ്ട്രേഷൻ സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: (1) കുരിയൻ തോമസ്: (516) 884-6651; (2) ശാമുവേൽ ചാക്കോ: (516) 263-8337; (3) ജിബി മാത്യു: (516) 849-4537 Email: dsfnclimtc@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാളം ട്രൈബൂണിന്റെതല്ല അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്.

Comments

- Advertisement -
- Advertisement -

Latest